Quantcast

പെരുന്നാൾ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനം: എ.പി അനിൽ കുമാർ

വെള്ളിയാഴ്ച അവധി റദ്ദാക്കിയ സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    5 Jun 2025 6:27 PM IST

പെരുന്നാൾ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനം: എ.പി അനിൽ കുമാർ
X

കോഴിക്കോട്: പെരുന്നാൾ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ പറഞ്ഞു. പെരുന്നാൾ ദിവസം അവധി നൽകുന്നതിന് പകരം കലണ്ടർ അവധി റദ്ദാക്കുകയാണ് ചെയ്തത്. വിദ്യാർത്ഥികളും , ഉദ്യോഗസ്ഥരും മുൻകൂട്ടി തീരുമാനിച്ച യാത്രകൾ എല്ലാം ഇതോടെ പ്രതിസന്ധിയിലായി എന്നും അനിൽ കുമാർ ആരോപിച്ചു.

വെള്ളിയാഴ്ച അവധി റദ്ദാക്കിയ സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചു. സർക്കാർ തീരുമാനം ഇസ്ലാം മത വിശ്വാസികൾക്ക് മാത്രമല്ല സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും വെല്ലുവിളിയാണെന്നും അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. ആളുകൾക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് വെള്ളിയാഴ്ച കൂടി അവധി പ്രഖ്യപിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

TAGS :

Next Story