കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെ.സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ
'തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെസി വേണുഗോപാലാണ്, വി.ഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം'

ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി വേണുഗോപാലിന് പിന്തുണയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെസി വേണുഗോപാലാണ്. അദ്ദേഹം അയോഗ്യനാണെന്ന് താൻ പറയില്ല. വി.ഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ സാധിക്കില്ല, അദ്ദേഹം കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ്. ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമലയിലെ ഈ ഡി അന്വേഷണത്തിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം അവസാനിക്കുമെന്ന് നേരത്തെ താൻ പറഞ്ഞതാണ്. അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വർണവും ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Next Story
Adjust Story Font
16

