Quantcast

പെൺകുട്ടിയോട് സംസാരിച്ചു; വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി

കുട്ടിയുടെ രക്ഷിതാക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി

MediaOne Logo

Web Desk

  • Published:

    1 Nov 2023 8:14 AM GMT

The accused in the case of murder of Assam workers will be brought Kerala today
X

മലപ്പുറം: വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. ഒഴുക്കൂർ ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ മർദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് വിദ്യാർത്ഥിക്ക് സുബൈർ എന്ന അധ്യാപകനിൽ നിന്ന്‌ മർദ്ദനമേറ്റത്.

പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ് ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്. മുടിപിടിച്ച് വലിച്ചതിനാൽ ശക്തമായ തലവേദന അനുഭവപെടുന്നതായും വിദ്യാർത്ഥി പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ ഈ അധ്യാപകൻ പഠിപ്പിക്കുന്നില്ല. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.


Complaint that Malappuram student was brutally beaten by the teacher

TAGS :

Next Story