Quantcast

കെഎസ്ആർടിസിയിലെ ദുരനുഭവം; യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു

നടക്കാവ് പൊലീസാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-03-06 15:37:00.0

Published:

6 March 2022 3:33 PM GMT

കെഎസ്ആർടിസിയിലെ ദുരനുഭവം; യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു
X

കെഎസ്ആർടിസിയിൽ ദുരനുഭവം നേരിടേണ്ടി വന്ന അധ്യാപികയെ ഉപദ്രവിച്ച വ്യക്തിക്കും പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്ടർക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയെ സഹയാത്രികൻ മോശമായി സ്പർശിച്ചത്. ഉടൻ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേൾക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് അധ്യാപിക ചോദിച്ചു. അയാൾ സോറി പറഞ്ഞു. എന്നാൽ അയാൾ പിറകിൽ തന്നെയുള്ളതിനാൽ പേടി തോന്നിയെന്ന് അധ്യാപിക പറഞ്ഞു. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വമുള്ള കണ്ടക്ടർ ഇടപെട്ടിരുന്നില്ല.

ബസിൽ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു നേരത്തെ പറഞ്ഞിരുന്നു. കണ്ടക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർശന നടപടിയെടുക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞിരുന്നു. തന്നെ മന്ത്രി ആൻറണി രാജു വിളിച്ചെന്ന് അധ്യാപിക അറിയിച്ചിരുന്നു.

Nadkavu police have registered a case against the person who harassed the teacher and the conductor who did not intervene to resolve the complaint.

TAGS :

Next Story