Quantcast

എസ്ഡിപിഐ വിവാദത്തിൽ പ്രതികരണമില്ല; ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ലെന്ന് വി. ശിവൻകുട്ടി

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായുള്ള സംവാദത്തിന് താൻ ഇപ്പോഴും തയ്യാറാണെന്നും എന്നാൽ അദ്ദേഹം ഭയന്നോടുകയാണെന്നും ശിവൻകുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-01 06:43:28.0

Published:

1 April 2026 11:07 AM IST

എസ്ഡിപിഐ വിവാദത്തിൽ പ്രതികരണമില്ല; ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ലെന്ന് വി. ശിവൻകുട്ടി
X

തിരുവനന്തപുരം: നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്ന എസ്ഡിപിഐ പിന്തുണ സംബന്ധിച്ച വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോടെ ആ വിവാദം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ പ്രക്രിയയാണെന്നും അതിൽ ഒരു വിഭാഗത്തെയും മാറ്റിനിർത്താൻ കഴിയില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. ഈ വിഷയത്തിൽ മാധ്യമപ്രവർത്തകർക്ക് മാത്രമാണ് ആശയക്കുഴപ്പമുള്ളതെന്നും മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും മന്ത്രിയെന്ന നിലയിലുള്ള തന്റെ പ്രകടനവും വിജയസാധ്യത വർധിപ്പിക്കുന്നു. നേമത്ത് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ വോട്ടർമാർക്ക് മുന്നിൽ കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണയും ഇടതുപക്ഷം വിജയിച്ച മണ്ഡലമാണിതെന്നും ഇത്തവണയും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായുള്ള സംവാദത്തിന് താൻ ഇപ്പോഴും തയ്യാറാണെന്നും എന്നാൽ അദ്ദേഹം ഭയന്നോടുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. സംവാദത്തിന്‍റെ എല്ലാ ചെലവും വഹിക്കാമെന്ന് ഞാൻ പറഞ്ഞതാണ്. തെരഞ്ഞെടുപ്പ് ദിനമായ ഒമ്പതാം തീയതി ഒഴികെ ഏത് സമയവും സ്ഥലവും ഇതിനായി നിശ്ചയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story