Quantcast

‘ജമാഅത്ത് പറഞ്ഞ ആളുകളെയാണ് യുഡിഎഫ് സ്ഥാനാർത്ഥികളാക്കിയത്, കെ.എം ഷാജി ഇതിനുദാഹരണം’: എ. വിജയരാഘവൻ

ഷാജി ജമാഅത്തെ ഇസ് ലാമിയുടെ മുദ്രാവാക്യം വിളിക്കുന്ന ആളാണെന്നും പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു

MediaOne Logo
‘ജമാഅത്ത് പറഞ്ഞ ആളുകളെയാണ് യുഡിഎഫ് സ്ഥാനാർത്ഥികളാക്കിയത്, കെ.എം ഷാജി ഇതിനുദാഹരണം’: എ. വിജയരാഘവൻ
X

തിരുവനന്തപുരം: ജമാഅത്തെ ഇസ് ലാമി പറഞ്ഞ ആളുകളെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കി​യതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ജമാഅത്തെ ഇസ് ലാമിക്ക് വേണ്ടപ്പെട്ടവരെ യുഡിഎഫ് പാനലിൽ കൊണ്ടുവന്നിട്ടുണ്ട്. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്ന് പറഞ്ഞ ആൾ യുഡിഎഫ് സ്ഥാനാർഥിയാണെന്നും അദ്ദേഹം പറഞ്ഞു.

'ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ മുന്നണി തന്നെയാണെന്നാണ് ഞാൻ പറയുക. ജമാഅത്തെ ഇസ് ലാമി പറഞ്ഞ ആളുകളെ സ്ഥാനാർഥിയാക്കി കൊണ്ടാണ് യുഡിഎഫ് പാനൽ. ജമാഅത്തെ ഇസ് ലാമിക്ക് വേണ്ടപ്പെട്ടവരെ യുഡിഎഫ് പാനലിൽ കൊണ്ടുവന്നിട്ടുണ്ട്. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്ന് പറഞ്ഞ ആൾ യുഡിഎഫ് സ്ഥാനാർഥിയാണ്. അത് തന്നെയാണ് അതിന്റെ ഉദാഹരണം. ഷാജി ജമാഅത്തെ ഇസ് ലാമിയുമായി ബന്ധമുള്ള ആളാണോ എന്ന് ചോദ്യത്തിന് ജമാഅത്തെ ഇസ് ലാമിയുടെ മുദ്രാവാക്യം വിളിക്കുന്ന ആളാണെന്നാണ് മറുപടി.

നിങ്ങളും ഞാനും കേട്ടതാണ്. അങ്ങനെ ഒരാൾ പാനലിൽ വരുമ്പോൾ കൂടുതൽ മതവത്കരിക്കലാണ്. അത് ജമാഅത്തെ ഇസ് ലാമി അജണ്ടയാണ്. ജമാഅത്തെ ഇസ് ലാമി അജണ്ട കോൺഗ്രസും നടപ്പാക്കിയിട്ടുണ്ട്. നിങ്ങൾ സൂക്ഷിച്ച് നോക്കിയാൽ മതി. ഇത്തവണയും ജമാഅത്തെ ഇസ് ലാമിയുടെ പിടിയിലാണ് എന്നാണോ എന്ന ചോദ്യത്തിന് അതിനൊരു സംശയവുമില്ലെന്നാണ് എ.വിജയരാഘവന്റെ മറുപടി. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് എ. വിജയരാഘവന്റെ ആരോപണം.

TAGS :

Next Story