പാകിസ്താനെ നാല് ഗോളുകൾക്ക് തകർത്തു; ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമിയിൽ
ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ
![Asian Champions Trophy Hockey: India will face Japan in the semi-finals today Asian Champions Trophy Hockey: India will face Japan in the semi-finals today](https://www.mediaoneonline.com/h-upload/2023/08/10/1383048-india.webp)
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയിൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് സെമിപ്രവേശനം. നായകൻ ഹർമൻപ്രീത് സിങ്ങ് രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്ത്യ നേരത്തെ ലീഡ് ആദ്യം ഉറപ്പിച്ചത്. മൂന്നാം ക്വാർട്ടറിൽ ജുഗ്രാജ് സിങ്ങും ആകാശ്ദീപ് സിങ്ങും ഗോൾ നേടി.
ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്കു പിന്നിൽ രണ്ടാമതുള്ള മലേഷ്യയും മൂന്നാമതുള്ള ദക്ഷിണകൊറിയയുമാണ് സെമിയിൽ കടന്ന മറ്റു രണ്ടു ടീമുകൾ.
India beat Pakistan by four wickets to enter the Asian Champions Trophy hockey semi-finals.
Next Story
Adjust Story Font
16