Quantcast

ചെങ്കടലിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം; സ്​ഥിരീകരിച്ച്​ ഹൂത്തികൾ

ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സ്​ഥിതി രൂക്ഷം. ഹിസ്​ബുല്ലയുടെ വ്യോമവിഭാഗം തലവൻമാരിൽ ഒരാളെ കൊലപ്പെടുത്തിയെന്ന്​ ഇസ്രായേൽ.

MediaOne Logo

Web Desk

  • Updated:

    2024-01-10 02:45:19.0

Published:

10 Jan 2024 1:01 AM GMT

Red sea attack
X

ദുബൈ: വടക്കൻ ഗസ്സയിലേക്ക്​ ജനങ്ങൾക്ക്​ മടങ്ങാനുള്ള സാധ്യതയും സൗകര്യങ്ങളും പരിശോധിക്കാൻ യു.എൻ സംഘത്തെ ചുമതലപ്പെടുത്തുമെന്ന്​​​ ഇസ്രായേൽ നേതാക്കളുമായുള്ള ചർച്ചക്കു ശേഷം യു.എസ്​ സെക്രട്ടറി ജനറൽ ആൻറണി ബ്ലിൻകൻ.

ഫലസ്​തീൻ അതോറിറ്റിയെ വിശ്വാസത്തിലെടുക്കണമെന്നും ഇസ്രായേലിനോട്​ ബ്ലിങ്കൻ. ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സ്​ഥിതി രൂക്ഷം. ഹിസ്​ബുല്ലയുടെ വ്യോമവിഭാഗം തലവൻമാരിൽ ഒരാളെ കൊലപ്പെടുത്തിയെന്ന്​ ഇസ്രായേൽ.

കഴിഞ്ഞ ആഴ്​ച ശത്രുവിന്​ മാരകനഷ്​ടം വരുത്തുന്നതിൽ പോരാളികൾ വിജയിച്ചതായി അൽഖസ്സാം ബ്രിഗേഡ്​. അമേരിക്കയുടെയും ബ്രിട്ട​െൻറയും ഭീഷണി തള്ളി ഹൂത്തികൾ ചെങ്കടലിൽ ​ ഒരു കപ്പലിന്​ നേരെ ആക്രമണം നടത്തി

തെൽഅവീവിൽ ഇ​സ്രായേൽ രാഷ്​ട്രീയ, സൈനിക നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഗസ്സയിലെ സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കണമെന്ന്​ നിർദേശിച്ചതായി യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ഭക്ഷണവും വെള്ളവും മരുന്നും തടസമൊന്നും കൂടാതെ ഗസ്സയിലെത്തണം. യു.എൻ ദൗത്യസംഘത്തിന്​ വടക്കൻ ഗസ്സയിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്ന്​ ഇസ്രായേൽ അറിയിച്ചതായി ബ്ലിങ്കൻ.

ജനങ്ങൾക്ക്​ വടക്കൻ ഗസ്സയിലേക്ക്​ മടങ്ങാനുള്ള സാധ്യത യു.എൻ സംഘം തീരുമാനിക്കും. ഇറാനുമേൽ കൂടുതൽ സമ്മർദം ചെലുത്തി ആക്രമണങ്ങളിൽ നിന്ന്​ ഹിസ്​ബുല്ലയെ പിന്തിരിപ്പിക്കണമെന്ന്​ ഇസ്രായേൽ അമേരിക്കയോട്​ ആവശ്യപ്പെട്ടു. ഹമാസിനു വേണ്ടി ഹിസ്​ബുല്ല ലബനാനെ യുദ്ധത്തിലേക്ക്​ തള്ളിയിടുകയാണെന്ന്​ ഇസ്രായേൽ ​ സൈനിക വക്​താവ്​.

മേഖലയിൽ സംഘർഷ വ്യാപന ഭീതി പരത്തി ഇസ്രായേൽ-ഹിസ്ബുല്ല ആക്രമണ, പ്രത്യാക്രമണം തുടരുകയാണ്​. ഇസ്രായേലിലെ സഫദ് നഗരത്തിലെ നോർത്തേൺ കമാൻഡ് സെന്റർ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതിന്​ തിരിച്ചടിയായി ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ മൂന്നു ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു. ഹിസ്​ബുല്ലയുടെ വ്യോമസേനാ വിഭാഗം കമാണ്ടർമാരിൽ ഒരാളെ വധിച്ചതായി ഇസ്രായേൽ.

ഏതു സമയവും ലബനാനുമായി തുറന്ന യുദ്ധത്തിന്​ സാധ്യതയെന്നാണ്​ ഇസ്രായേൽ സൈനിക പ്രതികരണം. പരിക്കേറ്റ ആയിരങ്ങളെ ഉൾക്കൊള്ളുമാറ്​ ആശുപത്രികളോട്​ സജ്ജമായിരിക്കാൻ ആരോഗ്യവകുപ്പ്​ നിർദേശിച്ചതായി ഇസ്രായേലി ബ്രോഡ്​കാസ്​റ്റിങ്​ കോർപറേഷൻ. കഴിഞ്ഞ ആഴ്​ച 22 ഇസ്രായേൽ ​ൈസനികരെ കൊലപ്പെടുത്തിയതായി അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ. ശത്രുവി​െൻറ 42 സെനികവാഹനങ്ങൾ പൂർണമായോ ഭാഗികമായോ തകർത്തതായും അൽഖസ്സാം ബ്രിഗേഡ്​.

ചെങ്കടലിൽ ഇസ്രായേലിലേക്ക്​ തിരിക്കാൻ ശ്രമിച്ച ഒരു ചരക്കുകപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂത്തികൾ സ്​ഥിരീകരിച്ചു. കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന്​ ഹൂത്തികൾക്ക്​ പെൻറഗണി​െൻറയും ബ്രിട്ടീഷ്​ പ്രതിരോധ മന്ത്രാലയത്തി​െൻറയും താക്കീത്​

ഗസ്സയിലെ ഖാൻ യൂനുസിൽ ഇസ്രായേൽ കരയാക്രമണം ശക്തമാക്കി. ഇന്നലെ മാത്രം 126 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരിച്ച ഫലസ്തീനികളുടെ എണ്ണം 23,210 ആയി. 59,167 പേർക്ക് പരിക്കുണ്ട്. ഗസ്സയിലെ ബുറൈജിൽ സ്​ഫോടകവസ്​തുക്കൾ നിറച്ച ട്രക്ക്​ പൊട്ടിത്തെറിച്ച്​ 6 ​ൈസെനികർ കൊല്ല​പ്പെടാനും 13 പേർക്ക്​ പരി​ക്കേൽക്കാനും ഇടയായ സംഭവം അന്വേഷിച്ചു വരികയാണെന്ന്​ ഇസ്രായേൽ സൈനിക വക്​താവ്​ .

ഗസ്സയിലേക്ക് സഹായവസ്തുക്കളെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്രായേലി ബന്ദികളുടെ ബന്ധുക്കൾ കരീം ശാലോം അതിർത്തിയിൽ പ്രതിഷേധിച്ചു. ബന്ദിമോചനം സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല ഇസ്രായേലി പ്രതിനിധി സംഘം ഈജിപ്​തിൽ തുടരുകയാണ്. അൽഅഖ്സക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിൽ ഇസ്‍ലാമിക ലോകത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് ഹമാസ് നേതാവ് ഇസ്‍മായിൽ ഹനിയ്യ. പോരാടാനുള്ള സന്നദ്ധത സിൻവാറിനും ഹമാസ്​ പോരാളികൾക്കും നഷ്​ടപ്പെടാത്തതാണ്​ ബന്ദിമോചന ചർച്ചകളിൽ നിന്ന്​ അവർ വിട്ടുനിൽക്കുന്നതെന്ന്​ മൊസാദ്​ മുൻ മേധാവി ഇഫ്രയിം ഹലേവി പറഞ്ഞു

TAGS :

Next Story