സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

Update: 2018-05-07 10:32 GMT
Editor : Subin
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ചലച്ചിത്ര രചനാ വിഭാഗത്തിലും ചലച്ചിത്ര വിഭാഗത്തിലുമായി 45 അവാര്‍ഡുകളാണ് ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യുക.

നാല്‍പ്പത്തിയേഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും. തലശേരി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക. മലയാള സിനിമക്ക് വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ പതിമൂന്ന് പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.

Full View

വൈകിട്ട് അഞ്ച് മണിക്ക് നാടോടി കലാരൂപങ്ങളുടെ അവതരണത്തോടെയാണ് നാല്‍പത്തിയേഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിന് തുടക്കമാകുക. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുളള ജെ.സി ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും. ചലച്ചിത്ര രചനാ വിഭാഗത്തിലും ചലച്ചിത്ര വിഭാഗത്തിലുമായി 45 അവാര്‍ഡുകളാണ് ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യുക.

Advertising
Advertising

മലയാള സിനിമയുടെ വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ 13 പ്രതിഭകളെയും ചടങ്ങിന്റെ ഭാഗമായി ആദരിക്കും. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, കെ.കെ ശൈലജ, തോമസ് ചാണ്ടി തുടങ്ങിയവരും പങ്കെടുക്കും. പതിനയ്യായിരം പേര്‍ക്ക് പരിപാടി ആസ്വദിക്കാനുളള സൗകര്യം സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

തുടര്‍ന്ന് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന കലാവിരുന്നും അരങ്ങേറും.അഞ്ഞൂറോളം പോലീസുകാരെ പരിപാടിയുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായും പോലീസ് അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News