അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്; അഭിഷേക് ബച്ചനും ജോണ്‍ എബ്രഹാമും മുഖ്യ വേഷത്തില്‍

ജോൺ അബ്രഹാം തന്നെയാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് ജോൺ എബ്രഹാം ട്വീറ്റ് ചെയ്തിരുന്നു

Update: 2021-02-27 12:06 GMT

സച്ചിയുടെ സംവിധാനത്തിൽ വലിയ ഹിറ്റായി മാറിയ അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്. തെലുങ്ക്, തമിഴ് റീമേക്കുകള്‍ക്ക് പുറമെയാണ് ചിത്രം ഹിന്ദിയിലേക്കെത്തുന്നത്. ബോളിവുഡിലിലെ അയ്യപ്പനും കോശിയുമായി ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ദോസ്താന എന്ന ചിത്രത്തിലാണ് ജോൺ അബ്രഹാമും അഭിഷേക് ബച്ചനും അവസാനമായി ഒന്നിച്ചത്. ജൂൺ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വാർത്തകൾ. അഭിഷേക് ബച്ചന്‍ നിലവില്‍ ദസ്‌വി എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ഏക് വില്ലന്‍ 2വിന്‍റെ തിരക്കിലാണ് ജോണ്‍ എബ്രഹാം. ഈ സിനിമകൾ പൂർത്തിയാക്കി ജൂണിൽ ഇരുവരും അയ്യപ്പനും കോശിയും റീമേക്കിന്റെ ഭാ​ഗമാകും.

Advertising
Advertising

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഇരു‌വരില്‍ ആരാകും അയ്യപ്പന്‍ നായരെന്നും കോശി കുര്യനെന്നും അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ജോൺ അബ്രഹാം തന്നെയാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് ജോൺ എബ്രഹാം ട്വീറ്റ് ചെയ്തിരുന്നു. കഥക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്നും ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ജെ.എ എന്റര്‍ടെയ്ന്‍മെന്റിന്റെ ശ്രമമെന്നും ജോണ്‍ അബ്രഹാം ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News