ഐ.എഫ്.എഫ്.കെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കി
ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. ഐ.എഫ്.എഫ്.കെയുടെ രണ്ടാം എഡിഷനാണ് കൊച്ചിയില്‍ തുടങ്ങിയത്.
ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്.
ഐ.എഫ്.എഫ്.കെയുടെ രണ്ടാം എഡിഷനാണ് കൊച്ചിയില്‍ തുടങ്ങിയത്. പ്രായക്കൂടുതലായതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതിയെ സമീപിച്ചപ്പോള്‍ അറിയിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു. ആഷിഖ് അബു, അമല്‍ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസിന്‍റെ വ്യത്യാസം മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പരാതിയില്ലെന്നും എന്നാല്‍ ഇതൊരു അവേഹളനമായിപ്പോയെന്നും സലിം കുമാര്‍ പ്രതികരിച്ചു. രാഷ്ട്രീയപരമായ വിവേചനമാണുണ്ടായത്. ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കിലും മരണം വരെ താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും സലിം കുമാര്‍ പറഞ്ഞു.
സലിം കുമാറിനെ കൊണ്ട് ആരെങ്കിലും പറയിച്ചതാണോ എന്ന് അറിയില്ലെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്‍റെ പ്രതികരണം. സലിം കുമാറിനെ വിളിച്ച് സംസാരിക്കും. വിഷമമുണ്ടെങ്കിൽ നേരിട്ട് സംസാരിച്ച് തീർക്കും. വിളിക്കേണ്ടവരുടെ പട്ടികയിൽ സലിം കുമാർ ഉണ്ടായിരുന്നു. വിളിക്കാൻ വൈകിയിട്ടുണ്ടോ എന്ന് അറിയില്ല. സലിം കുമാറിനെ ഒഴിവാക്കി മേള നടത്തില്ലെന്നും കമല്‍ പ്രതികരിച്ചു.