'എന്നെ ഒഴിവാക്കിയത് കോണ്‍ഗ്രസുകാരനായതു കൊണ്ട്, നടക്കുന്നത് സി.പി.എം മേള' സലീം കുമാര്‍
തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്നായിരുന്നു സലീം കുമാറിന്‍റെ പ്രതികരണം.
ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണവുമായി നടൻ സലിം കുമാര്‍. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്നായിരുന്നു സലീം കുമാറിന്‍റെ പ്രതികരണം. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, അതുകൊണ്ട് തന്നെയാണ് ഒഴിവക്കിയത്. നടക്കുന്നത് ചലച്ചിത്രമേളയല്ല, സി.പി.എം മേളയാണ്. സലീം കുമാര്‍ പറഞ്ഞു.
'സംഘാടകരെ വിളിച്ചപ്പോള്‍ ആദ്യം ലഭിച്ച പ്രതികരണം തനിക്ക് പ്രായക്കൂടുതല്‍ ആയതുകൊണ്ടാണ് മേളയിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ്, പക്ഷേ ആഷിഖ് അബുവും അമല്‍ നീരദും എന്‍റെ ഒപ്പം മഹാരാജാസില്‍ പഠിച്ചതാണ്. ഇക്കാര്യം പറഞ്ഞപ്പോള്‍ തിരിച്ചുവിളിക്കം എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് സംഘാടകരില്‍ തന്നെയുള്ള മറ്റൊരാള്‍ തിരിച്ചു വിളിച്ച് നാളെ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. വിവാദമായപ്പോൾ വേണമെങ്കിൽ വന്ന് കത്തിച്ചോ എന്ന പോലെയാണ് വിളിച്ചു ചോദിച്ചത്.
ഒഴിവാക്കിയത് കോൺഗ്രസുകാരനായത് കൊണ്ടുതന്നെയാണ്. അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. അല്ലാത്തവരെ പുറത്താക്കും. അതിന് ഒരോ ന്യായീകരണങ്ങള്‍ പറയുകയും ചെയ്യും. എന്തുവന്നാലും മരിക്കും വരെ കോൺഗ്രസുകാരനായിരിക്കും. എന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കനോ തയ്യാറല്ല' സലീംകുമാർ പറഞ്ഞു.