മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി; ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കൾ സൈന്യത്തിന്‍റെ തടവിൽ

തലസ്ഥാന നഗരിയിൽ ഇന്‍റർനെറ്റ്, ടെലഫോൺ ബന്ധം വിച്ഛേദിച്ചു

Update: 2021-02-01 01:01 GMT
Advertising

മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി. ഭരണകക്ഷിയായ എൻഎൽഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കളെ സൈന്യം തടവിലാക്കി. തലസ്ഥാന നഗരിയിൽ ടെലഫോൺ, ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

മ്യാന്‍മറില്‍ പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി. തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011 ലാണ് രാജ്യത്ത് പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്.

നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍നേട്ടമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് സൂചി ഭരണകൂടത്തിന് യു.എൻ നേരത്തെ നല്‍കിയിരുന്നു.

Tags:    

Similar News