'E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് 6 ശതമാനം വരെ കുറച്ചേക്കാം'- കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

വാഹനത്തിന്റെ വിഭാഗവും പഴക്കവും അനുസരിച്ചായിരിക്കും മൈലേജിലെ വ്യത്യാസമെന്ന് നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു

Update: 2026-07-31 07:52 GMT

ന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർത്തിയ E20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ മൈലേജിൽ 2 മുതൽ 6 ശതമാനം വരെ കുറവുണ്ടായേക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹനത്തിന്റെ വിഭാഗവും പഴക്കവും അനുസരിച്ചായിരിക്കും മൈലേജിലെ വ്യത്യാസമെന്ന് ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. E20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം എഞ്ചിൻ തകരാറുകൾ ഉണ്ടാകുമോ എന്ന കാര്യം പരിശോധനകളിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (SIAM), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) എന്നിവർ സംയുക്തമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് മന്ത്രി പാർലമെന്റിൽ അറിയിച്ചത്. E20 പെട്രോൾ മൈലേജിൽ നേരിയ കുറവു വരുത്തുമെങ്കിലും, E10 ഇന്ധനത്തെ അപേക്ഷിച്ച് മികച്ച ആക്‌സിലറേഷനും മികച്ച റൈഡിംഗ് ഗുണനിലവാരവും ലഭിക്കും. കാർബൺ പുറന്തള്ളൽ 30 ശതമാനം കുറയുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.

BS-III, BS-IV, BS-VI പ്രൊട്ടോക്കോൾ അനുസരിച്ചുള്ള പെട്രോൾ ഇരുചക്ര, നാലുചക്ര വാഹനങ്ങളിലാണ് E20 ഇന്ധനത്തിന്റെ സ്വാധീനം വിലയിരുത്തിയത്. സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളും വാഹന നിർമ്മാതാക്കളുമായി ആലോചിച്ച് തയ്യാറാക്കിയ പ്രത്യേക ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളും ഇതിനായി ഉപയോഗിച്ചു. ഡൈനാമോമീറ്ററിലെ എഞ്ചിൻ ഈടുനിൽപ്പ് പരിശോധനകളിലും റോഡിലെ വാഹന പരിശോധനകളിലും E20 കാരണം എഞ്ചിൻ തകരാറുകൾ ഒന്നും തന്നെ കണ്ടിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി സഭയെ അറിയിച്ചത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News