നല്ല മൈലേജും സുരക്ഷയും; കയ്യിലൊതുങ്ങും മൂന്ന് ഹൈബ്രിഡ് കാറുകൾ ഇവയാണ്

28.65 കിലോമീറ്റർ വരെ ഉയർന്ന മൈലേജും 6 എയർബാഗുകളും സൺറൂഫും അടക്കമുള്ള പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന പ്രമുഖ ഹൈബ്രിഡ് കാറുകളെക്കുറിച്ച് വിശദമായി അറിയാം

Update: 2026-08-14 06:43 GMT

ഇന്ത്യൻ വാഹന വിപണിയിൽ മികച്ച മൈലേജും ആധുനിക സൌകര്യങ്ങളും മികച്ച സുരക്ഷയും വാഗ്ദാനം ചെയ്യുന്ന  ഹൈബ്രിഡ്  മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ  ജനപ്രീതിയേറുകയാണ്. 28.65 കിലോമീറ്റർ വരെ  മൈലേജും 6 എയർബാഗുകളും സൺറൂഫും അടക്കമുള്ള പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന പ്രമുഖ ഹൈബ്രിഡ് കാറുകളെക്കുറിച്ച് വിശദമായി അറിയാം.

മാരുതി സുസൂക്കി വിക്ടോറിസ്

സുഗമമായ എയറോഡൈനാമിക് ബോഡി ലൈനുകളും തിളക്കമുള്ള എൽഇഡി (LED) ഹെഡ്‌ലാമ്പുകളുമുള്ള ആധുനികവും ബോൾഡുമായ എസ്‌യുവി ഡിസൈനാണ് മാരുതി സുസൂക്കി വിക്ടോറിസിനുള്ളത്. പ്രീമിയം ഓൾ-ബ്ലാക്ക് ക്യാബിൻ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയാണ് സൌകര്യങ്ങൾ.  എൻജിൻ സൈഡിലേക്ക് നോക്കുന്പോൾ 1.5 ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനും e-CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഉള്ളത്. ഏകദേശം 28.65 km മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. 6 എയർബാഗുകൾ, എബിഎസ് , ഇബിഡി (EBD), ഇഎസ്പി (ESP), ടിപിഎംഎസ് (TPMS), 360 ഡിഗ്രി ക്യാമറ, ലെവൽ 2 അഡാസ് (Level 2 ADAS) എന്നിവയാണ് സുരക്ഷ ഫീച്ചറുകൾ. സ്റ്റാൻഡേർഡ് വേരിയന്റിന് 10,49,900 രൂപയാണ് എക്സ് ഷോറൂം വില.സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന് 16.38 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ് (എക്സ്-ഷോറൂം) വില.

Advertising
Advertising

മാരുതി സുസൂക്കി ഗ്രാൻഡ് വിറ്റാര.

വലിയ ക്രോം ഗ്രില്ലും എൽഇഡി ഡിആർഎല്ലുകളും അടങ്ങിയ പ്രീമിയം മിഡ്-സൈസ് എസ്‌.യു.വിയാണ് മാരുതി സുസൂക്കി ഗ്രാൻഡ് വിറ്റാര. ലെതറെറ്റ് ടച്ചുകളോട് കൂടിയ പ്രീമിയം ഡ്യുവൽ-ടോൺ ക്യാബിൻ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജിംഗ്, കണക്റ്റഡ്-കാർ സാങ്കേതികവിദ്യ എന്നിങ്ങനെ പോവുന്നു ഇന്റീരിയർ സൈഡ്. 1.5 ലിറ്റർ ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിനും e-CVT ഗിയർബോക്‌സും അടങ്ങിയതാണ് ഇതിന്റെ സ്ട്രോങ്-ഹൈബ്രിഡ് വേരിയന്റ്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജാണ് കന്പനി അവകാശപ്പെടുന്നത്. ദീർഘദൂര യാത്രകൾക്ക് മികച്ച ഓപ്ഷനാണ്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഡിസ്ക് ബ്രേക്കുകൾ, ടി.പി.എം.എസ് (TPMS) എന്നിവയാണ് സുരക്ഷ സംവിധാനങ്ങൾ ഉള്ളത്. സ്ട്രോങ്-ഹൈബ്രിഡ് വേരിയന്റുകൾക്ക് 18.43 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം) ആരംഭിക്കുന്നത്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

സ്‌പോർട്ടി, പ്രീമിയം ലുക്കിൽ എത്തുന്ന മോഡലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. ക്രോം ആക്‌സന്റുകളോട് കൂടിയ ക്രിസ്റ്റൽ അക്രിലിക് ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളുമുള്ള കാറിന് മികച്ച റോഡ് പ്രസൻസ് നൽകുന്നുണ്ട്. ഡ്യുവൽ-ടോൺ ലെതർ ഫിനിഷോട് കൂടിയ വിശാലമായ ക്യാബിൻ, 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവ് മോഡുകൾ, പാഡിൽ ഷിഫ്റ്ററുകൾ, പനോരമിക് സൺറൂഫ്, സുസൂക്കി-ടൊയോട്ട കണക്റ്റഡ്-കാർ ടെക്‌നോളജി എന്നിവയാണ് ഇന്റീരിയറിൽ ഉള്ളത്. 1.5 ലിറ്റർ TNGA 3-സിലിണ്ടർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് പ്രവർത്തിക്കുന്ന സ്ട്രോങ്-ഹൈബ്രിഡ് പവർട്രെയിനാണ് ഇതിലുള്ളത്. e-CVT ഗിയർബോക്‌സുള്ള ഈ മോഡലിന് 27.97 km കിലോമീറ്റർ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 6 എയർബാഗുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ്, 360 ഡിഗ്രി വ്യൂ ക്യാമറ എന്നിവയാണ് ഹൈറൈഡറിലെ സുരക്ഷഫീച്ചറുകൾ. സ്ട്രോങ്-ഹൈബ്രിഡ് വേരിയന്റുകളുടെ വില ഏകദേശം 16.66 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News