ഉമ്മന്‍ചാണ്ടിയെ മാത്രമേ വിശ്വാസമുള്ളൂ, അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് എ.വി ഗോപിനാഥ്
തനിക്ക് പാർട്ടി നൽകിയ ഉറപ്പ് പാലിക്കണമെന്നും പാലക്കാട് ജില്ലയിലെ പാർട്ടി പുനഃസംഘടന ഉടൻ വേണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു
കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി എ.വി ഗോപിനാഥ്. പെരിങ്ങോട്ടു കുർശ്ശിയിൽ പ്രത്യേക യോഗം വിളിച്ച് നേതാക്കൾക്കെതിരെ പ്രസ്താവന ഇറക്കി. ഉമ്മൻ ചാണ്ടി കേരളത്തിൽ എത്തുന്നത് വരെ കാത്തിരിക്കുമെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പാർട്ടി വിടുമെന്നും ഗോപിനാഥ് പറഞ്ഞു. തൃപ്പൂണിത്തുറയിലും ചാലക്കുടിയിലും സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കോൺഗ്രസ് പെരിങ്ങോട്ടു കൂർശ്ശി മണ്ഡലം കമ്മറ്റി ഭാരവാഹികളും പെരിങ്ങോട്ടു കുർശ്ശി ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് ഗോപിനാഥ് യോഗം വിളിച്ചത്. തനിക്ക് പാർട്ടി നൽകിയ ഉറപ്പ് പാലിക്കണമെന്നും പാലക്കാട് ജില്ലയിലെ പാർട്ടി പുനഃസംഘടന ഉടൻ വേണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു. തനിക്കെതിരെ പല നേതാക്കളും പ്രവർത്തിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ മാത്രമെ വിശ്വാസം ഉള്ളൂ എന്നും അദ്ദേഹം കേരളത്തിൽ തിരിച്ചെത്തിയിട്ടും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പാർട്ടി വിടുമെന്നും എ.വി ഗോപിനാഥ് പറഞ്ഞു.