ബഹ്റൈനിൽ വാറ്റ് നിലവിൽ വന്നു

Update: 2019-01-02 08:38 GMT

ബഹ് റൈനിൽ മൂല്യവർധിത നികുതി ഇന്നു മുതൽ നിലവിൽ വന്നു. 1400 സർക്കാർ സേവനങ്ങളെ വാറ്റിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കുവാൻ രാജാവിൻ്റെ പ്രത്യേക നിർദേശമനുസരിച്ച് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇളവ് നൽകിയ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അധിക്യതർ അറിയിച്ചു.

Full View

മൂല്യവർധിത നികുതി നടപ്പിലാക്കിയ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കുമുള്ള കൂടുതൽ ഇളവുകളോടെയാണ് ഇന്ന് മുതൽ രാജ്യത്ത് വാറ്റ് പ്രാബല്യത്തിൽ വന്നത്. അഞ്ച് ദശലക്ഷം ദിനാർ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ആദ്യഘട്ടത്തിൽ വാറ്റ് ബാധകമാക്കിയിട്ടുള്ളൂ. 94 അടിസ്ഥാന ഭക്ഷണ ഉൽപന്നങ്ങളും ആരോഗ്യ, വിദ്യാഭ്യാസ സേവന മേഖലകളും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ലെന്ന് അധിക്യതർ മുൻ കൂട്ടി പ്രഖ്യാപിച്ചിരുന്നു.

Advertising
Advertising

പലിശ, പേഴ്സണൽ ലോണുകൾ, വാഹന വായ്പകൾ തുടങ്ങിയ ബാങ്കിംഗ് വ്യവഹാരങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ കെട്ടിടങ്ങളുടെ വില്പന, വാടകക്ക് നൽകൽ തുടങ്ങിയവക്കും മൂല്യവർധിത നികുതി ഈടാക്കില്ല. അതേ സമയം ടെലി കമ്മ്യുണിക്കേഷൻസ്, വസ്ത്രം , തുണി , ഹോട്ടൽ, റസ്റ്റോറൻ്റ്, വാഹനങ്ങൾ തുടങ്ങിയവക്ക് അഞ്ചു ശതമാനം മൂല്യ വർധിത നികുതി ഈടാക്കും. 300 ദിനാർ വരെ വിലയുള്ള സാധനങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വാറ്റ് ബാധകമാകാതെ കൊണ്ടുവരാൻ കഴിയുമെന്ന് കസ്റ്റംസ് അധിക്യതർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നത് അനുവദിക്കില്ലെന്ന് വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സായിദ് അസ്സയാനി പറഞ്ഞു. അതേ സമയം ഇളവ് നൽകിയ ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അധിക്യതർ അറിയിച്ചു.

Tags:    

Similar News