ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.

Update: 2021-02-22 11:55 GMT

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ബിനീഷ് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്.

രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളിയത്. നാളെ ബിനീഷിന്‍റെ റിമാന്‍ഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് നീട്ടും. ഈ സാഹചര്യത്തില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്‍റെ തീരുമാനം.

കഴിഞ്ഞ വര്‍ഷം ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇ.ഡി ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.

Full View
Tags:    

Similar News