രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിവില്‍ നിന്ന് തിരിച്ചുകയറിയതിന് അനുസൃതമായാണ് കേരളത്തിലും വില ഉയര്‍ന്നത്
കോഴിക്കോട്: കേരളത്തില്‍ രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,10,480 രൂപയും ഗ്രാം വില 13,810 രൂപയുമായി. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞിരുന്നു.
ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിവില്‍ നിന്ന് തിരിച്ചുകയറിയതിന് അനുസൃതമായാണ് കേരളത്തിലും വില ഉയര്‍ന്നത്. ട്രോയ് ഔണ്‍സിന് 4690 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. വെള്ളി ട്രോയ് ഔണ്‍സിന് 73.37 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയെ ഉയര്‍ത്തുന്നത്. അതേസമയം, അസംസ്‌കൃത എണ്ണവിലയില്‍ നേരിയ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഒരു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 108 ഡോളര്‍ എന്ന നിലയിലാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് അസംസ്‌കൃത എണ്ണവില കത്തിക്കയറിയപ്പോള്‍ വലിയ ഇടിവ് നേരിടുകയായിരുന്നു. ഒരു ഘട്ടത്തില്‍ ലക്ഷത്തിന് താഴേക്ക് പോയ പവന്‍വില വീണ്ടും തിരിച്ചുകയറുകയായിരുന്നു.