സി.എസ്.സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി ജി.സുധാകരൻ

ജി.സുധാകരന്റെ അധിക്ഷേപപരാമർശത്തിൽ നിയമനടപടി ആലോചിച്ച് സ്വീകരിക്കുമെന്ന് സി.എസ് സുജാത മീഡിയവണിനോട് പറഞ്ഞു

Update: 2026-04-06 10:03 GMT

അമ്പലപ്പുഴ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരന്റെ വിവാദ പരാമർശം

സി.എസ്. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകുന്നുള്ളൂവെന്നും, താൻ നായരാണെന്ന് ബോധ്യപ്പെടുത്താൻ മുല്ലപ്പൂവും തുളസിപ്പൂവും ചൂടിയാണ് അവർ വോട്ട് ചോദിക്കാൻ ഇറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.

അമ്പലപ്പുഴയിൽ നിന്ന് നായർ സമുദായത്തിന്റെ വോട്ടൊന്നും കിട്ടില്ലെന്നും, എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertising
Advertising

'സുജാത നായന്മാരുടെ വീട് നോക്കി കേറുകയാണ്. ഇവർ അങ്ങോട്ട് ചെന്നാൽ ഉടനെ നായന്മാരെല്ലാം വോട്ട് ചെയ്യുമെന്നാണ് ഇവരുടെ കരുതൽ. സുജാത ഇവിടത്തുകാരിയല്ല, കായംകുളം സ്വദേശിനിയാണ്.' എന്നും സുധാകരൻ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം, ജി.സുധാകരന്റെ അധിക്ഷേപപരാമർശത്തിൽ നിയമനടപടി ആലോചിച്ച് സ്വീകരിക്കുമെന്ന് സി.എസ് സുജാത. സ്ഥാനങ്ങൾ കിട്ടാതായപ്പോൾ പ്രകടിപ്പികുന്ന അസ്വസ്ഥതയുടെ ഭാഗമാണ് ജി.സുധാകരന്റെ പരാമർശമെന്നും അവർ പറഞ്ഞു. ഒരു തരത്തിലും പറയാൻ പാടില്ലാത്ത പരാമർശമാണ്. എന്തിനാണ് അന്യമായ കാര്യം വിളിച്ചു കൂവുന്നതെന്നും സി.എസ് സുജാത മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News