എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; പഞ്ചായത്ത് ഭരണം ട്വന്റി20ക്ക് നഷ്ടമാകും

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലുണ്ടായ പൊട്ടിത്തെറി ട്വന്റി20ക്ക് വലിയ തിരിച്ചടിയാണ്‌

Update: 2026-04-06 08:33 GMT

കൊച്ചി: ട്വന്റി20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് രാജി. പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോനാണ് രാജിവെച്ചത്. സാബു എം ജേക്കബ് പരോക്ഷമായി ഭീഷണിപ്പെടുത്തി എന്നും പൂജ ആരോപിച്ചു.  

മുൻപ് രാജിവെച്ച ഒരു മെമ്പർ, സ്കൂൾ ബസ് ഇടിച്ച് മരിച്ച കാര്യവും അവരുടെ കുടുംബം നശിച്ചുപോയതും സൂചിപ്പിച്ചുകൊണ്ട്, അത്തരമൊരു ഗതി ദൈവം വരുത്താതിരിക്കട്ടെ എന്ന് സാബു ജേക്കബ് തന്നോട് പറഞ്ഞതായും പൂജ വെളിപ്പെടുത്തി. എറണാകുളത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പൂജ ഇക്കാര്യം ആരോപിച്ചത്. 

പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയോടെ ട്വന്റി20ക്ക് പുതൃക്ക പഞ്ചായത്ത് ഭരണവും നഷ്ടമാകും. നറുക്കെടുപ്പിലൂടെയാണ് പുതൃക്ക പഞ്ചായത്ത്‌ ട്വന്റി 20 പിടിച്ചത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീടാണ് നറുക്കെടുപ്പ് നടത്തിയത്.  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലുണ്ടായ പൊട്ടിത്തെറി ട്വന്റി-ട്വന്റിക്ക് വലിയ തിരിച്ചടിയാണ്

watch video report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News