ഒഡിഷ നിയമസഭയില്‍ സാനിറ്റൈസര്‍ കുടിച്ച് ബി.ജെ.പി എം.എല്‍.എയുടെ ആത്മഹത്യശ്രമം

ദിയോഗഢിൽ നിന്നുള്ള എം.എൽ.എയായ സുഭാഷ് ചന്ദ്ര പാണിഗ്രാഹിയാണ് ആത്മഹത്യാശ്രമം നടത്തിയത്

Update: 2021-03-13 07:39 GMT
Advertising

നെല്ല് സംഭരണ വിഷയവുമായി ബന്ധപ്പെട്ട് ഒഡിഷ നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എയുടെ ആത്മഹത്യ ശ്രമം. തന്‍റെ മണ്ഡല മടങ്ങുന്ന പ്രദേശത്തെ കർഷകരുടെ ഉൽപന്നങ്ങൾ സംഭരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ദിയോഗഢിൽ നിന്നുള്ള എം.എൽ.എയായ സുഭാഷ് ചന്ദ്ര പാണിഗ്രാഹിയാണ് ആത്മഹത്യാശ്രമം നടത്തിയത്. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം സഭയില്‍ പുരോഗമിക്കുമ്പോഴാണ് അസാധാരണ സംഭവം അരങ്ങേറിയത്.

സാനിറ്റൈസർ വായിലേക്ക് ഒഴിക്കാൻ ശ്രമിച്ച എം.എൽ.എയെ പാർലമെന്‍ററികാര്യ മന്ത്രി ബിക്രം അരൂഖ, ബിജെഡി എംഎൽഎയായ പ്രമീള മല്ലിക്ക് എന്നിവർ ചേർന്ന് തടഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കണമെന്ന കാര്യം ശരിയാണെങ്കിലും ഇത്തരം നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബി.ജെ.ഡി എം.എൽ.എയായ അനന്ത ദാസ് പറഞ്ഞു. സംഭരണ ​​പ്രക്രിയ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പാണിഗ്രാഹി ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ രണ്ട് തവണ ഭീഷണിപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 26ന് 10.53 ലക്ഷം കർഷകരിൽ നിന്ന് 57.67 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യ വിതരണ, ഉപഭോക്തൃ ക്ഷേമ മന്ത്രി രണേന്ദ്ര പ്രതാപ് സ്വെയ്ൻ അറിയിച്ചു. രജിസ്റ്റർ ചെയ്ത 11.25 ലക്ഷം കർഷകരിൽ നിന്ന് 60.40 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായും സ്വെയ്ൻ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News