മേഘാലയ ഖനി സ്ഫോടനം: മരണസംഖ്യ 30 ആയി ; ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു

ഫെബ്രുവരി അഞ്ചിനാണ് മേഘാലയിലെ ഖനിയിൽ അപകടമുണ്ടായത്

Update: 2026-02-10 08:59 GMT

സില്ചാർ: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിലെ സ്ഫോടനത്തിലെ മരണം 30 ആയി. സില്ചാറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് അസം സ്വ​ദേശികളാണ് മരിച്ചത്. ആസാമിലെ കച്ചാർ ജില്ലയിലുള്ള കാറ്റിഗോറ സ്വദേശികളായ രാമചന്ദ്ര വൈഷ്ണവ്, നിമാറുദ്ദീൻ എന്നിവരാണ് സില്ചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഫെബ്രുവരി 5-നുണ്ടായ അപകടത്തിന് പിന്നാലെ പരിക്കേറ്റ ഒൻപത് തൊഴിലാളികളെയാണ് സില്ചാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. മേഘാലയയിലെ മൈൻസ്‌ങ്കാറ്റ് ഗ്രാമത്തിലെ വിദൂര പ്രദേശമായ താങ്‌സ്‌കുവിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനിയിലായാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മേഘാലയ സർക്കാ‍‍ർ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ മരിച്ച ആസാം സ്വദേശികളുടെ കുടുംബങ്ങൾക്ക് അസാം സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കച്ചാർ ജില്ലയിൽ നിന്നുള്ള എട്ട് തൊഴിലാളികളാണ് അപകടത്തിൽ ഇതുവരെ മരിച്ചത്.

Advertising
Advertising

പരിസ്ഥിതിക്കും സുരക്ഷക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ മേഘാലയയിൽ റാറ്റ് ഹോൾ ഖനനം നിരോധിച്ചിരുന്നു. പിന്നീട് സുപ്രിംകോടതി ഇത് ശരിവെച്ചു. ഒരാൾക്ക് മാത്രം കടന്നുചെല്ലാൻ കഴിയുന്ന 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമിച്ച് അതിലൂടെ ഇറങ്ങി കൽക്കരി പുറത്തെടുക്കുന്ന രീതിയാണ് റാറ്റ് ഹോൾ ഖനനം. ഖനിക്ക് 100 അടിയിലധികം ആഴമുള്ള ഒരു കുഴിയുണ്ട്. ഇതിന്റെ അടിഭാഗത്തുനിന്ന് മൂന്ന് ഇടുങ്ങിയ തുരങ്കങ്ങൾ അല്ലെങ്കിൽ 'റാറ്റ്-ഹോളുകൾ' വിവിധ വശങ്ങളിലേക്ക് പോകുന്നു. കൽക്കരി ഖനനം ചെയ്യുന്നതിനായി തൊഴിലാളികൾ ഈ തുരങ്കങ്ങളിലേക്ക് ഇറങ്ങുകയാണ് പതിവ്.  

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News