'കേന്ദ്ര ബജറ്റിൽ കേരളത്തെ പരിഗണിച്ചില്ല'; രൂക്ഷ വിമര്‍ശനവുമായി ശശി തരൂർ

ഏഴ് അതിവേഗപാതയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ലെന്നും തരൂർ പറഞ്ഞു

Update: 2026-02-10 10:06 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി.  ബജറ്റിൽ കേരളത്തെ അവഗണിച്ചെന്നും  ഏഴ് അതിവേഗ പാതയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ലെന്നും തരൂർ ലോക്സഭയില്‍ പറഞ്ഞു. നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ കെട്ടി വയ്ക്കുകയാണ്. തൊഴിലില്ലായ്‌മയും വിലക്കയറ്റവും ബജറ്റ് പരിഗണിച്ചിട്ടില്ല. പ്രഖ്യാപനങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നടത്തുന്നുള്ളൂവെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും തരൂര്‍ ആരോപിച്ചു. രാജ്യത്തിന് അഭിമാനമായ വിഴിഞ്ഞം പദ്ധതിക്കും ബജറ്റില്‍ ഒന്നും നീക്കിവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതേസമയം, ലോക് സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. 120 എംപിമാർ നോട്ടീസിൽ ഒപ്പുവച്ചു. രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.  പ്രമേയം പരിഗണിക്കുമ്പോൾ ഓം ബിർള സ്പീക്കറുടെ സീറ്റിൽ ഇരിക്കാൻ പാടില്ലെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News