എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും മതിയാകില്ല; ഇന്ത്യക്ക് ഒരു വിമാനകമ്പനി കൂടി വേണം -അദാനി എയര്‍പോര്‍ട്ട് സിഇഒ

ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണം നിലവിലെ ഏകദേശം 30 കോടിയില്‍നിന്ന് 2040-45 കാലയളവില്‍ 110 കോടി മുതല്‍ 120 കോടി വരെയായി ഉയരുമെന്നാണ് പ്രതീക്ഷ. ഈ വളര്‍ച്ച കൈകാര്യം ചെയ്യാന്‍ കൂടുതല്‍ വിമാനങ്ങളും വിപുലമായ വിമാനത്താവള സൗകര്യങ്ങളും ആവശ്യമായി വരുമെന്ന് ബന്‍സല്‍ ചൂണ്ടിക്കാട്ടി

Update: 2026-11-03 13:29 GMT

ന്യൂഡല്‍ഹി: ഇന്ത്യക്ക് മൂന്നാമതൊരു വലിയ വിമാനകമ്പനി കൂടി വേണമെന്ന് അദാനി എയര്‍പോര്‍ട്ട് സിഇഒ അരുണ്‍ ബന്‍സാല്‍. വര്‍ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് മൂന്നാമതൊരു കമ്പനി കൂടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അന്താരാഷ്ട്രതലത്തിലെ മത്സരത്തിലേക്ക് ഇറങ്ങും മുമ്പ് ഒരു ഡൊമസ്റ്റിക് സെക്ടര്‍ ശക്തമാക്കണമെന്നാണ് അദാനി എയര്‍പോര്‍ട്ട് സിഇഒ പറയുന്നത്.

ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണം നിലവിലെ ഏകദേശം 30 കോടിയില്‍നിന്ന് 2040-45 കാലയളവില്‍ 110 കോടി മുതല്‍ 120 കോടി വരെയായി ഉയരുമെന്നാണ് പ്രതീക്ഷ. ഈ വളര്‍ച്ച കൈകാര്യം ചെയ്യാന്‍ കൂടുതല്‍ വിമാനങ്ങളും വിപുലമായ വിമാനത്താവള സൗകര്യങ്ങളും ആവശ്യമായി വരുമെന്ന് ബന്‍സല്‍ ചൂണ്ടിക്കാട്ടി.

Advertising
Advertising

യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രകള്‍ക്കായി ഇന്ത്യന്‍ യാത്രക്കാര്‍ പലപ്പോഴും മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. കൂടുതല്‍ നേരിട്ടുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ഉറപ്പാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് വലിയ ഫ്‌ലീറ്റും വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ ശേഷിയും ആവശ്യമാണ്. ഇതിനൊപ്പം നിയന്ത്രണങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിമാനത്താവള അടിസ്ഥാനസൗകര്യ വികസനത്തിനായി അടുത്ത ഏഴ് വര്‍ഷത്തിനിടെ 10-11 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് അദാനി എയര്‍പോര്‍ട്‌സിന്റെ പദ്ധതി. വിമാനത്താവള സൗകര്യങ്ങള്‍, വിമാനയാത്രയുമായി നേരിട്ട് ബന്ധമില്ലാത്ത അനുബന്ധ ബിസിനസുകള്‍, നഗരവികസന പദ്ധതികള്‍ എന്നിവയ്ക്കായിരിക്കും നിക്ഷേപം

നിലവില്‍ അദാനി എയര്‍പോര്‍ട്‌സിന്റെ വിമാനത്താവള ശൃംഖല പ്രതിവര്‍ഷം ഏകദേശം 10 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 30 കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. അടുത്ത ഘട്ടത്തിലെ 11 വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണ നടപടികളിലും പങ്കെടുക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നതായി ബന്‍സല്‍ പറഞ്ഞു

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News