കേരളത്തിലെ ബാങ്കിനെ ഏറ്റെടുക്കാന്‍ ഫസ്റ്റ് അബുദാബി ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ബാങ്കുകളില്‍ 51 ശതമാനം ഓഹരി വാങ്ങാനാണ് ഫസ്റ്റ് അബുദാബി ബാങ്കിന്റെ പദ്ധതി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കിങ് ഏറ്റെടുക്കലുകള്‍ക്ക് ഫസ്റ്റ് അബുദാബി ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മണികണ്‍ട്രോളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയില്‍ രണ്ട് ബാങ്കുകളെ ഏറ്റെടുക്കാനാണ് ഫസ്റ്റ് അബുദാബി ബാങ്കിന്റെ പദ്ധതി.
ബന്ധന്‍ ബാങ്കും കേരളത്തില്‍ നിന്നുള്ള മറ്റൊരു ബാങ്കിനേയും ഏറ്റെടുക്കാനാണ് ഫസ്റ്റ് അബുദാബി ബാങ്കിന്റെ നീക്കം.
ഫസ്റ്റ് അബുദാബി ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബന്ധന്‍ ബാങ്കിന്‍േറയും കേരളത്തില്‍ നിന്നുള്ള മറ്റൊരു ബാങ്കിന്‍േറയും ഉന്നത മാനേജ്‌മെന്റുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ബാങ്കുകളില്‍ 51 ശതമാനം ഓഹരി വാങ്ങാനാണ് ഫസ്റ്റ് അബുദാബി ബാങ്കിന്റെപദ്ധതി. വാര്‍ത്തകള്‍ക്ക് പിന്നാലെ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരിവിലകള്‍ ഉയര്‍ന്നു. അതേസമയം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഫസ്റ്റ് അബുദാബി ബാങ്ക് ഇതുവരെ തയാറായിട്ടില്ല.
ഫസ്റ്റ് അബുദാബി ബാങ്കിന് ഇന്ത്യയില്‍ രണ്ട് ശാഖകളാണ് ഉള്ളത്. ഇതില്‍ ഒരു ശാഖ മുംബൈയിലും മറ്റൊന്ന് ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലുമാണ്. നേരത്തെ എമിറേറ്റ്‌സ് എന്‍ബിഡിയും ആര്‍ബിഎല്‍ ബാങ്കുമായി കരാറുണ്ടാക്കിയിരുന്നു. സമാനമായെരു കരാറിനാണ് ഫസ്റ്റ് ബാങ്ക് അബുദാബിയും ഒരുങ്ങുന്നത്.