നികുതികൊള്ളക്ക് അന്ത്യമാവുന്നു; കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് കുറക്കാന്‍ കേന്ദ്രം

മൂലധനനേട്ടം 1.25 ലക്ഷം രൂപയില്‍ കൂടിയാല്‍ 12.5 ശതമാനം നികുതിയാണ് ലോങ് ടേം കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സായി ഈടാക്കുക

Update: 2026-10-27 08:43 GMT

ന്യൂഡല്‍ഹി: ലോങ് ടേം കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സില്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റിന് മുമ്പ് മാറ്റം വരുത്തിയേക്കും. വരുന്ന ആഴ്ചകളില്‍ ഇതിനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ തുടങ്ങും. ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മണികണ്‍ട്രോളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ പല സമ്പദ്‌വ്യവസ്ഥകളിലും ഇത്രക്ക് കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സില്ല. വന്‍തോതില്‍ വിദേശനിക്ഷേപം കൂടി പുറത്തേക്ക് ഒഴുകുന്ന

ഇതിനൊപ്പം വിദേശനിക്ഷേപകര്‍ക്ക് ചില ഇളവുകള്‍ അനുവദിക്കുന്നതും കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. നിലവില്‍ ഓഹരി, മ്യൂച്ചല്‍ഫണ്ടുകള്‍ എന്നിവ വില്‍ക്കുമ്പോഴുണ്ടാവുന്ന മൂലധനനേട്ടത്തിനാണ് കേന്ദ്രസര്‍ക്കാര്‍ നികുതി ഈടാക്കുന്നത്.

Advertising
Advertising

മൂലധനനേട്ടം 1.25 ലക്ഷം രൂപയില്‍ കൂടിയാല്‍ 12.5 ശതമാനം നികുതിയാണ് കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സായി ഈടാക്കുക. എന്നാല്‍, നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ എത്രത്തോളം കുറവ് വരുത്തുമെന്നത് വ്യക്തമല്ല. മിനിമം 10 ശതമാനത്തിലേക്ക് എങ്കിലും നികുതി കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുപ്രകാരം നിക്ഷേപകന് ഓഹരിയില്‍ നിന്നോ മ്യൂച്ചല്‍ഫണ്ടില്‍ നിന്നോ 10 ലക്ഷം രൂപ വരുമാനമുണ്ടായെന്ന് കരുതുക. ഇതില്‍ 1.25 ലക്ഷം രൂപക്ക് നികുതിയില്ല. ബാക്കിയുള്ള തുകക്ക് 10 ശതമാനം നികുതിയാണ് നല്‍കേണ്ടതെങ്കില്‍ ഏകദേശം 87,500 രൂപയാണ് നികുതിയായി നല്‍കേണ്ടി വരിക. നികുതി 12.5 ശതമാനമാണെങ്കില്‍ ഏകദേശം 21,000 രൂപ അധിക നികുതിയായി നല്‍കേണ്ടി വരും. അതുകൊണ്ട് നികുതി 10 ശതമാനമായികുറച്ചാല്‍ ഏകദേശം 21,000 രൂപ നിക്ഷേപകന് ലാഭം കിട്ടും.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News