മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പഴയസ്വര്‍ണം വില്‍ക്കാന്‍ തിരക്ക്

വലിയ രീതിയില്‍ വീടുകളിലെ സ്വര്‍ണം ഇപ്പോള്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നതായി ജ്വല്ലറി ഉടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

Update: 2026-06-05 02:09 GMT

കൊച്ചി: സ്വര്‍ണവില വര്‍ധിച്ചതോടെ ഇന്ത്യയില്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ ആളുകളുടെ തിരക്ക്. പഴയ സ്വര്‍ണം എക്‌സ്‌ചേഞ്ച് ചെയ്താണ് പലരും പുതിയത് വാങ്ങുന്നത്. ജ്വല്ലറി വ്യവസായത്തെ തന്നെ മാറ്റുന്ന രീതിയിലാണ് ഇപ്പോള്‍ എക്‌സ്‌ചേഞ്ച് നീങ്ങുന്നത്. വലിയ രീതിയില്‍ വീടുകളിലെ സ്വര്‍ണം ഇപ്പോള്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നതായി ജ്വല്ലറി ഉടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സര്‍ക്കാര്‍തീരുവ ഉയര്‍ത്തിയതിന് ശേഷം ഈ ട്രെന്‍ഡ് കൂടിയതായി ജ്വല്ലറി ഉടമകള്‍ പറഞ്ഞു. നരേന്ദ്ര മോദി സ്വര്‍ണത്തിലുള്ള ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. രൂപയുടെ മൂല്യമിടിയുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ നടപടി.

Advertising
Advertising

നിലവിലുള്ള സ്വര്‍ണവില്‍പനയുടെ 65 ശതമാനവും നടക്കുന്നത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിലൂടെയാണെന്ന് ജോയ് ആലുക്കാസ് ചെയര്‍മാന്‍ ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചു. ചില ദിവസങ്ങളില്‍ വില്‍പനയുടെ 70 ശതമാനവും എക്‌സ്‌ചേഞ്ചിലൂടെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ഉള്‍പ്പടെയുള്ള മറ്റ് പ്രമുഖ ജ്വല്ലറികളിലും സ്വര്‍ണവില്‍പന നടക്കുന്ന ഇപ്പോള്‍ നടക്കുന്നത് ഉടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ വീടുകളില്‍ 25,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ള ജനതകളിലൊന്നാണ് ഇന്ത്യക്കാര്‍. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയാണെന്ന് ഇന്ത്യ ബുള്ള്യന്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News