സ്വർണവില താഴോട്ടു തന്നെ; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ

വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു

Update: 2022-01-28 08:26 GMT
Editor : abs | By : Web Desk

കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. വെള്ളിയാഴ്ച  ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 4515 രൂപയും പവന് 36,120 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 600 രൂപയുടെ കുറവാണുണ്ടായത്.

ഈ വർഷം ആദ്യം 36360 രൂപയായിരുന്നു കേരളത്തിലെ സ്വർണവില. ജനുവരി രണ്ടാം വാരം 35,600 വരെ എത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു. ബുധനാഴ്ചയിലെ 36,720 രൂപയാണ് ഈ മാസത്തെ ഏറ്റവും വലിയ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വർണ വില ഇടിയാനുള്ള കാരണം.

Advertising
Advertising

മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ പത്തു ഗ്രാം സ്വർണത്തിന് 47,897 രൂപയാണ് വില. രണ്ടു ദിവസത്തിനിടെ ആയിരം രൂപയുടെ കുറവാണ് എംസിഎക്‌സിൽ രേഖപ്പെടുത്തിയത്. വെള്ളി കിലോഗ്രാമിന് 62011 രൂപയാണ്.

പലിശ നിരക്കുകൾ ഉയർത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. പ്രഖ്യാപനത്തോടെ യുഎസ് ഡോളർ കരുത്താർജ്ജിച്ചതും വില കുറയാൻ കാരണമായി. ഔൺസ് ഒന്നിന് 1,796.41 ഡോളരാണ് സ്‌പോട് ഗോൾഡിന്റെ വില. ഈയാഴ്ച രണ്ടു ശതമാനം ഇടിവാണ് സ്‌പോട് ഗോൾഡിൽ ഉണ്ടായത്. 

വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കുകയാണ് ചെയ്യുന്നത്.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സ്റ്റോക്കുകളും ബോണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പത്തിൽ പണമാക്കാൻ (ലിക്വിഡേറ്റ്) കഴിയുമെന്ന പ്രത്യേകതയും സ്വർണത്തിനുണ്ട്. രണ്ട് കോവിഡ് കാലത്തും വിപണിയിൽ സ്വർണത്തിന്റെ പ്രകടനം സുസ്ഥിരമായിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News