സ്വര്‍ണവില മുകളിലേക്ക് തന്നെ; ഇന്നും വര്‍ധനവ്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്
Update: 2026-02-25 05:06 GMT
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഇതോടെ, ഗ്രാമിന് 14,840 രൂപയും പവന് 1,18,720 രൂപയുമായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. യുഎസ്-ഇറാന്‍ സംഘര്‍ഷ സാഹചര്യവും ഡോണള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിലെ അനിശ്ചിതാവസ്ഥയും സ്വര്‍ണവിലയെ മുകളിലേക്ക് നയിക്കുകയാണ്.
ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5181 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 2.95 ശതമാനം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 89.38 ഡോളര്‍ എന്ന നിലയിലുമാണ്.