സമാധാനകരാര്‍ പ്രതീക്ഷ; എണ്ണവില കുത്തനെ ഇടിഞ്ഞു

ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 93 ഡോളറിലേക്ക് ഇടിഞ്ഞു. ഏകദേശം രണ്ട് ശതമാനം നഷ്ടമാണ് ബ്രെന്റ് ക്രൂഡോയിലിനുണ്ടായത്

Update: 2026-06-06 03:49 GMT

വാഷിങ്ടണ്‍: യുഎസും ഇറാനും തമ്മില്‍ സമാധാനകരാറുണ്ടാകുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 93 ഡോളറിലേക്ക് ഇടിഞ്ഞു. ഏകദേശം രണ്ട് ശതമാനം നഷ്ടമാണ് ബ്രെന്റ് ക്രൂഡോയിലിനുണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. 2.50 ശതമാനം നഷ്ടത്തോടെ 90.54 ഡോളറിലാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വ്യാപാരം നടത്തുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനും കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണവില ഔണ്‍സിന് 148 ഡോളറിന്റെ കുറവാണ് ഉണ്ടായത്. 4,328.6 ഡോളറായാണ് വില കുറഞ്ഞത്. 3.32 ശതമാനം നഷ്ടമാണ് ഉണ്ടായത്.

Advertising
Advertising

യുഎസ് തൊഴില്‍ക്കണക്ക് പ്രവചനങ്ങളാണ് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത്. യുഎസില്‍ മെയില്‍ 1.72 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍. പരമാവധി 80,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്താണിത്.

യുഎസിലെ തൊഴില്‍ക്കണക്കുകളില്‍ പോസിറ്റീവായ മാറ്റമുണ്ടായതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകള്‍ വിരളമാണ്. പലിശനിരക്കുകള്‍ ഉയര്‍ന്നനിലയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത്. ഡോളര്‍ ഇന്‍ഡക്‌സിലും നേട്ടമുണ്ടായിട്ടുണ്ട്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News