സ്വര്‍ണം വിറ്റൊഴിവാക്കി പുടിന്‍; റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ?

1998ന് ശേഷം ഇതാദ്യമായാണ് റഷ്യ ഇത്രത്തോളം സ്വര്‍ണം വില്‍ക്കുന്നത്

Update: 2026-10-22 11:09 GMT

മോസ്‌കോ: റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സൂചന നല്‍കി സ്വര്‍ണം വിറ്റൊഴിവാക്കുന്നത് തുടരുന്നു. 2025 ഡിസംബറിന് ശേഷം 62 ടണ്‍ സ്വര്‍ണമാണ് റഷ്യ വിറ്റൊഴിവാക്കിയത്. ഇതോടെ റഷ്യയുടെ സ്വര്‍ണശേഖരം ഏകദേശം 2264 ടണ്ണായി കുറഞ്ഞു. ബാങ്ക് ഓഫ് റഷ്യയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തത് വിട്ടത്. 2019ന് ശേഷം ഇതാദ്യമായാണ് റഷ്യയുടെ സ്വര്‍ണശേഖരം ഇത്രയും താഴുന്നത്.

തുടര്‍ച്ചയായ പത്താം മാസമാണ് റഷ്യ സ്വര്‍ണം വില്‍ക്കുന്നത്. യുക്രെയ്ന്‍ യുദ്ധവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് സ്വര്‍ണം വില്‍ക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. നിലവില്‍ ബജറ്റിന്റെ 38 ശതമാനവും പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് റഷ്യ ചെലവഴിക്കുന്നത്. ക്രൂഡോയില്‍ വരുമാനത്തിലുണ്ടാവുന്ന കുറവും റഷ്യയെ സ്വര്‍ണവില്‍പനക്ക് പ്രേരിപ്പിക്കുന്നുണ്ട്.

Advertising
Advertising

1998ന് ശേഷം ഇതാദ്യമായാണ് റഷ്യ ഇത്രത്തോളം സ്വര്‍ണം വില്‍ക്കുന്നത്. അന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ റഷ്യ അഭിമുഖീകരിച്ചിരുന്നു. മൂന്ന് മാസത്തിനിടെ 118 ടണ്‍ സ്വര്‍ണമാണ് അന്ന് റഷ്യ കരുതല്‍ ശേഖരത്തില്‍ നിന്ന് എടുത്ത് വിറ്റത്. അതിന് ശേഷം ഇപ്പോഴാണ് റഷ്യ ഇത്രത്തോളം സ്വര്‍ണം വില്‍ക്കുന്നത്.

അതേസമയം, ചൈനയെ പോലുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി കൂട്ടുന്നത് തുടരുകയാണ്. ഡോളറിനെ ആശ്രയിക്കുന്നത് കുറക്കുകയാണ് നീക്കത്തിലൂടെ ചൈന മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യം. തുടര്‍ച്ചയായ 23ാം മാസവും ചൈന സ്വര്‍ണം വാങ്ങിയിരുന്നു. സെപ്തംബറില്‍ 23 ടണ്‍ സ്വര്‍ണമാണ് ചൈന വാങ്ങിയത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News