'ഇറക്കുമതി വേണ്ട, ചാലക്കുടിക്കാരന്‍ മതി': കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍
മാത്യു കുഴല്‍നാടന്‍, ടി ജെ സനീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്. ഇവരെ വേണ്ടെന്നും ചാലക്കുടി സ്വദേശിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ആവശ്യം.
ചാലക്കുടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഗ്രൂപ്പ് വീതംവെപ്പിൽ സ്ഥാനാർഥിയെ കെട്ടിയിറക്കുന്നു എന്നാണ് പരാതി. മണ്ഡലത്തിൽ ഉള്ളവരെ തന്നെ സ്ഥാനാർഥി ആക്കണം എന്നാണ് ആവശ്യം. എട്ട് മണ്ഡലം കമ്മിറ്റികളിലെ ഭാരവാഹികൾ രാജി ഭീഷണിയുമായി രംഗത്തുവന്നു.
'ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടേ വേണ്ട, ചാലക്കുടിക്ക് ചാലക്കുടിക്കാരന്‍ മതി' എന്ന് ബാനറുമേന്തിയായിരുന്നു പ്രതിഷേധം. 'സേവ് കോണ്‍ഗ്രസ് ചാലക്കുടി' എന്ന പേരിലായിരുന്നു പ്രതിഷേധം. മാത്യു കുഴല്‍നാടന്‍, ടി ജെ സനീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്. ഇവരെ വേണ്ടെന്നും ചാലക്കുടി സ്വദേശിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ആവശ്യം.
ये à¤à¥€ पà¥�ें- വടിയെടുത്ത് ഹൈക്കമാന്‍ഡ്; സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തിലാക്കാന്‍ കോണ്‍ഗ്രസിന് അന്ത്യശാസനം
കഴിഞ്ഞ ദിവസം കയ്പമംഗലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. സീറ്റ് ആര്‍എസ്പിക്ക് കൊടുക്കുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും കോൺഗ്രസ് സ്ഥാനാർഥിയെ ഇവിടെ പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മതിലകം സെന്ററിൽ നടന്ന പ്രകടനത്തിൽ നൂറിലധികം പ്രവർത്തകരാണ് പങ്കെടുത്തത്.