കെ.സി ജോസഫിനേയും കെ. ബാബുവിനേയും മത്സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

കോന്നിയില്‍ റോബിന്‍ പീറ്റര്‍ വേണമെന്ന് അടൂര്‍ പ്രകാശും പത്തനാപുരത്ത് ശരണ്യ മനോജ് വേണമെന്ന് കൊടിക്കുന്നില്‍ സുരേഷും ആവശ്യമുന്നിയിച്ചു

Update: 2021-03-09 05:28 GMT

കോണ്‍ഗ്രസിന്‍റെ അവസാനവട്ട സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കെ.സി ജോസഫിനേയും കെ. ബാബുവിനേയും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി രംഗത്തെത്തി. കോന്നിയില്‍ റോബിന്‍ പീറ്റര്‍ വേണമെന്ന് അടൂര്‍ പ്രകാശും പത്തനാപുരത്ത് ശരണ്യ മനോജ് വേണമെന്ന് കൊടിക്കുന്നില്‍ സുരേഷും ആവശ്യമുന്നിയിച്ചു.

2019 ലെ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് കാരണം റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കാത്തതാണെന്നും ഇത്തവണ അത് ആവര്‍ത്തിക്കരുതെന്നുമാണ് അടൂര്‍ പ്രകാശ് പറയുന്നത്.

കൊച്ചിയില്‍ ടോണി ചെമ്മിണിയും മുവാറ്റുപുഴയില്‍ ജോസഫ് വാഴക്കനും മത്സരിച്ചേക്കും. അതേസമയം കെ. മുരളീധരന്‍ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

Tags:    

Similar News