പാർട്ടി പ്രവർത്തകയുടെ ലൈംഗിക അതിക്രമ പരാതി: ടിവികെ സ്ഥാനാർഥിക്കെതിരെ പൊലീസ് കേസ്

ആദ്യം പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ദമ്പതികൾ തിരുവള്ളൂർ ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്

Update: 2026-04-01 07:17 GMT

ചെന്നൈ: വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയുടെ പൂനമല്ലി മണ്ഡലം സ്ഥാനാർത്ഥി ആർ. പ്രകാശിനെതിരെ ലൈംഗികാരോപണത്തിൽ പൊലീസ് കേസെടുത്തു. ടിവികെയിലെ ഒരു വനിതാ ഭാരവാഹിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് ചൊവ്വാഴ്ച കേസെടുത്തത്.

കഴിഞ്ഞ വർഷം ജൂൺ 8-ന് തിരുവള്ളൂരിൽ നടന്ന ഒരു വിവാഹ റിസപ്ഷനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. പാർട്ടി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ഭർത്താവിനൊപ്പമാണ് വനിതാ ഭാരവാഹി എത്തിയത്. വിവാഹച്ചടങ്ങിനിടെ പ്രകാശം തന്നെ സമീപിച്ച് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. വിവരം അറിഞ്ഞ യുവതിയുടെ ഭർത്താവ് പ്രകാശത്തിന്റെ ഓഫീസിലെത്തി ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു.

Advertising
Advertising

ആദ്യം പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ദമ്പതികൾ തിരുവള്ളൂർ ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. അതേസമയം, പ്രകാശിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുരുണ രംഗത്തെത്തി. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും പദവികൾ ലഭിക്കാത്തതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്ന് അവർ ആരോപിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന് സുരുണ മറുപരാതി നൽകിയിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ പ്രമുഖ നേതാവിനെതിരെ ഉയർന്നിട്ടുള്ള ഈ ലൈംഗികാരോപണം തമിഴക വെട്രി കഴകത്തിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായിരിക്കുകയാണ്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News