സ്ത്രീകൾക്കും വിഐപികൾക്കുമായി പ്രത്യേക സിം കാർഡുകൾ; 100 ലേറെ സ്ത്രീകൾ പീഡനത്തിനിരയായതായി സൂചന, ആൾദൈവത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഒരു ഭക്തനിൽ നിന്ന് 90 ലക്ഷം രൂപയുടെ കാർ ഇയാൾ കൈക്കലാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു

Update: 2026-04-01 03:07 GMT

മുംബൈ: ആത്മീയതയുടെ മറവിൽ നൂറിലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത  ആൾദൈവവും ജ്യോത്സ്യനുമായ അശോക് ഖരാട്ടിനെതിരെയുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്ര സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഖരാട്ടിന്റെ പക്കൽ നിന്നും നാല് വ്യത്യസ്ത സിം കാർഡുകൾ കണ്ടെടുത്തു. ഓരോ സിം കാർഡും പ്രത്യേക ആവശ്യങ്ങൾക്കായിട്ടാണ് ഇയാൾ ഉപയോഗിച്ചിരുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഉന്നത രാഷ്ട്രീയക്കാർ, ബിസിനസുകാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെടാൻ വേണ്ടി മാത്രമായി ഒരു സിം കാർഡ് ഇയാൾ ഉപയോഗിച്ചിരുന്നു. ഈ നമ്പറിൽ കോണ്ടാക്ട് സേവ് ചെയ്തിട്ടുള്ളത് കോഡ് ഭാഷയിലാണ്. മറ്റൊരു സിം കാർഡ് സ്ത്രീകൾക്ക് ബന്ധപ്പെടാൻ വേണ്ടി മാത്രമുള്ളതാണ്. പണമിടമാടുകൾക്കും ബാങ്കിങ് ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ് മൂന്നാമത്തെ സിം കാർഡ്.  പൊതുവായ ആവശ്യങ്ങൾക്കും മറ്റ് ഭക്തരുമായി സംസാരിക്കാനുമാണ് നാലാമത്തെ നമ്പർ ഉപയോഗിച്ചിരുന്നത്.

Advertising
Advertising

വ്യക്തിപരമായ പ്രശ്‌നങ്ങളും കരിയറിലെ തടസ്സങ്ങളും പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ സ്ത്രീകളെവലയിലാക്കിയിരുന്നത്. പത്താം ക്ലാസ് പോലും പാസാകാത്ത ഖരാട്ട്, താൻ ഇന്ത്യൻ നേവിയിലെ വിരമിച്ച ക്യാപ്റ്റനാണെന്നാണ് ഭക്തരെ വിശ്വസിപ്പിച്ചിരുന്നത്. മധുരപലഹാരങ്ങളിലും പാനീയങ്ങളിലും മയക്കുമരുന്ന് കലർത്തി 'പ്രസാദം' എന്ന പേരിൽ നൽകിയായിരുന്നു ഇയാൾ സ്ത്രീകളെ പീഡിപ്പിച്ചിരുന്നത്. ഓരോ സന്ദർശനത്തിനും അഞ്ച് ലക്ഷം രൂപ വരെയാണ് ഖരാട്ട് ഈടാക്കിയിരുന്നത്.

കൂടാതെ ലക്ഷങ്ങൾ വിലമതിപ്പുള്ള ആഡംബര കാറുകളും ഇയാൾ ഭക്തരിൽ നിന്ന് സമ്മാനമായി സ്വീകരിച്ചിരുന്നു. ഒരു ഭക്തനിൽ നിന്ന് 90 ലക്ഷം രൂപയുടെ കാർ ഇയാൾ കൈക്കലാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. പുളിങ്കുരു മിനുക്കി നൽകി, ഇതിന് 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ഈടാക്കി വൻ സാമ്പത്തിക തട്ടിപ്പും ഇയാൾ നടത്തിയിരുന്നു. ദുരന്തങ്ങൾ ഒഴിവാക്കാനെന്ന പേരിലായിരുന്നു ഈ കബളിപ്പിക്കൽ.

ഐപിഎസ് ഉദ്യോഗസ്ഥ തേജസ്വി സത്പുതെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഖരാട്ടുമായി ബന്ധമുള്ള ഡോക്ടർമാരെയും വിഐപികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാട്‌സാപ്പ് ചാറ്റുകളും സാമ്പത്തിക രേഖകളും പരിശോധിച്ചുവരികയാണ്. പീഡനത്തിനിരയായ സ്ത്രീകളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News