ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം; പ്രധാനമന്ത്രിക്ക് പരാതിപ്പെട്ട പാർട്ടി വനിത നേതാവിനെ വധ ഭീഷണിയുമായി നേതാവും സംഘവും

ഈ വിഷയം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു

Update: 2026-04-01 02:14 GMT

ചെന്നൈ:ബിജെപി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടിയിലെ തന്നെ വനിതാ നേതാവ് രംഗത്ത്. കരു നാഗരാജൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതിനെതിരെ പരാതി നൽകിയപ്പോൾ വധഭീഷണി മുഴക്കുന്നുവെന്നുമാണ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

ബിജെപി മഹിളാ മോർച്ചയുടെ ജില്ലാതല ഭാരവാഹിയായ യുവതിയാണ് പരാതിക്കാരി. കരു നാഗരാജനും അദ്ദേഹത്തിന്റെ സഹായികളും ചേർന്ന് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്. 2018-ൽ പാർട്ടിയിൽ ചേർന്ന സമയത്താണ് യുവതി കരു നാഗരാജനെ പരിചയപ്പെടുന്നത്. ഒരു പാർട്ടി പരിപാടിക്കിടെ തന്റെ ഫോൺ നമ്പർ വാങ്ങിയ അദ്ദേഹം പിന്നീട് ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുകയും യാത്രകൾക്കിടയിലും പാർട്ടി ഓഫീസിൽ വെച്ചും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പൊലീസ് കമീഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

Advertising
Advertising

ലൈംഗിക അതിക്രമത്തെക്കുറിച്ച് ഒരാഴ്ച മുമ്പ് യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗരാജന്റെ സഹായികൾ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതെന്നും പരാതിക്കാരി പറയുന്നു.നേരത്തെ തന്നെ ഈ വിഷയം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് നേരെ ഉയരുന്ന ഭീഷണികളിൽ ഭയമുണ്ടെന്നും കുറ്റക്കാർക്കെതിരെ എത്രയും വേഗം നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഇപ്പോൾ ചെന്നൈ പൊലീസ് കമ്മീഷണറെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News