സി.പി.എം ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന ബിജെപി പ്രചരണം വസ്തുതാ വിരുദ്ധം; സി.പി.എം

സി.പി.ഐ.എം വിട്ട നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയതാണെന്ന് സി.പി.ഐ.എം അറിയിച്ചു.

Update: 2021-02-24 09:33 GMT

സി.പി.ഐ.എമ്മിന്‍റെ ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന ബിജെപി പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് സി.പി.ഐ.എം കോവളം ഏരിയാ കമ്മിറ്റി. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിറുത്തി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഏരിയാ കമ്മിറ്റി അംഗത്തെയും ബ്രാഞ്ച് സെക്രട്ടറിയേയും അതോടൊപ്പം 16 പാർട്ടി മെമ്പർമാരെയും സി.പി.ഐ.എമ്മിൽ നിന്നും പുറത്താക്കിയിരുന്നു. നിരവധി തവണ പാർട്ടി തീരുമാനങ്ങൾ അട്ടിമറിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തിട്ടുള്ളവരാണ് ഇവർ. പാർട്ടി ഇവർക്ക് നേരെ മുൻപും അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. മുൻപും പാർട്ടി വിട്ട് മറ്റ് ചില രാഷ്ട്രീയ പാർട്ടികളിൽ പോയിട്ടുള്ളവരാണ് ഇവരിൽ പലരും. അതുകൊണ്ട് തന്നെ ഇവർ ഇപ്പോൾ ബിജെപിയിൽ പോയതിൽ പ്രസക്തി ഇല്ലായെന്നും സി.പി.ഐ.എം കോവളം ഏരിയാ കമ്മിറ്റി അറിയിച്ചു.

Advertising
Advertising

ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തു എന്ന ബിജെപിയുടെ അസംബന്ധമായ പ്രചരണം നടക്കുന്നു. സി.പി.ഐ.എമ്മിന് ഈ പ്രദേശത്ത് ഔദ്യോഗികമായി ഒരു ബ്രാഞ്ച് ഓഫീസും ഇല്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള അനധികൃതമായ കെട്ടിടത്തിൽ ബിജെപിയുടെ കൊടി കൊണ്ട് വെച്ചിട്ട് സി.പി.ഐ.എമ്മിന്‍റെ ഓഫീസ് പിടിച്ചെടുത്തു എന്ന വ്യാജ പ്രചരണമാണ് നടത്തുന്നത്. ഇത് വിഴിഞ്ഞം പ്രദേശത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും സി.പി.ഐ.എം ഏരിയാകമ്മിറ്റി സെക്രട്ടറി പി.എസ് ഹരികുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ये भी पà¥�ें- 'ബംഗാള്‍ മോഡല്‍ കേരളത്തിലും'; തിരുവനന്തപുരത്ത് 50ൽ അധികം സി.പി.എം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം കോവളം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് മുക്കൊല പ്രഭാകരൻ അടക്കം 50ൽ അധികം സി.പി.ഐ.എം പ്രവർത്തകർ പാര്‍ട്ടിയില്‍ ചേർന്നതായി ബി.ജെ.പി അവകാശപ്പെട്ടിരുന്നു. സി.പി.ഐ.എം ബ്രാഞ്ച് യോഗം ചേർന്നിരുന്ന കെട്ടിടം ബി.ജെ.പി ഏറ്റെടുക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് അറിയിച്ചു. ബംഗാള്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കുകയായിരുന്നുവെന്നാണ് സി.പി.ഐ.എം പ്രവര്‍ത്തകരുടെ പാര്‍ട്ടി പ്രവേശനത്തില്‍ കേന്ദ്രമന്ത്രിമാരടമുള്ള ബി.ജെ.പി നേതാക്കളുടെ പ്രതികരണം.

Tags:    

Similar News