'കാഫിര്‍ സ്‌ക്രീൻഷോട്ട് തിരിച്ചടിയായിട്ടും സിപിഎം പഠിച്ചില്ല,ഫാത്തിമ തഹിലിയ വിജയിക്കുമ്പോൾ പഠിക്കും'; പി.കെ കുഞ്ഞാലിക്കുട്ടി

എല്‍ഡിഎഫ് സർക്കാർ ശരിയായി ടാക്സ് ശേഖരിക്കാത്തതാണ് ഖജനാവ് കാലിയാകാൻ കാരണമെന്നും കുഞ്ഞാലിക്കുട്ടി

Update: 2026-04-06 04:49 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം:ഷാഫി പറമ്പിലിനെതിരെ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് വിവാദം തിരിച്ചടി ഉണ്ടായിട്ടും പഠിക്കാത്ത സിപിഎം പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ ഫാത്തിമ തഹിലിയ വലിയ വിജയം നേടുമ്പോൾ പഠിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. 'എത്രകൊണ്ടാലും പഠിക്കാഞ്ഞാല്‍ എന്ത് ചെയ്യും.കേരളത്തിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു.ഇത്തരം അടവുകള്‍ക്ക് കിട്ടുന്ന തിരിച്ചടി എന്താണെന്ന് ഫലം വരുമ്പോൾ  മനസിലാകുമെന്നും' കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.

എല്‍ഡിഎഫ് സർക്കാർ ശരിയായി ടാക്സ് ശേഖരിക്കാത്തതാണ് ഖജനാവ് കാലിയാകാൻ കാരണം. യുഡിഎഫ് അതിനെയെല്ലാം മറികടക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അതേ ട്രെൻഡ് ആണ് ഈ തെരഞ്ഞെടുപ്പിലും കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertising
Advertising

അതേസമയം, പേരാമ്പ്ര അനൗൺസ്മെന്‍റിലും കാഫിർ സ്ക്രീന്‍ഷോട്ടിലും നിയമനടപടിയെന്ന് പി.എം.എ സലാം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുംവരെ ലീഗ് നിയമനടപടിയുമായി മുന്നോട്ടു പോകും. പരാജയ ഭീതി മൂലമാണ് സിപിഎം വിഭാഗീയ പ്രചരണവും അസത്യ പ്രചാരണവും നടത്തുന്നതെന്നും പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News