വോട്ടര്‍ പട്ടിക ക്രമപ്പെടുത്തിയില്ല; ഒരു വീട്ടിലെ ആളുകള്‍ക്ക് പല സ്ഥലത്ത് വോട്ട്, പ്രതിസന്ധിയിലായി രാഷ്ട്രീയ പാര്‍ട്ടികള്‍

ബൂത്ത് മാത്രമല്ല ചിലർക്ക് വാർഡ് തന്നെ മാറി വോട്ട് ചെയ്യണം

Update: 2026-04-06 03:13 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: എസ്ഐആര്‍ കഴിഞ്ഞതോടെ പലയിടത്തും ഒരു വീട്ടിൽ താമസിക്കുന്നവർക്ക് വ്യത്യസ്ത സ്ഥലത്ത് വോട്ട് ചെയ്യേണ്ട അവസ്ഥ. പാലക്കാട് പിരായിരിയിൽ വാർഡ് തന്നെ മാറിയവരും ഉണ്ട്. വോട്ടർപട്ടിക ക്രമപ്പെടുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. സാധരണ ഗതിയിൽ ഒരു വീട്ടിൽ താമസിക്കുന്നവരുടെ വിവരങ്ങൾ വോട്ടർ പട്ടികയിൽ അടുത്തടുത്തയാണ് ഉണ്ടാവുക. എസ്ഐആര്‍ കഴിഞ്ഞെങ്കിലും ഇത് ക്രമപെടുത്തിയില്ല. ഇതോടെ ഭാര്യക്കും ഭർത്താവിനും രണ്ട് ബൂത്തിൽ വോട്ടു ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. ബൂത്ത് മാത്രമല്ല ചിലർക്ക് വാർഡ് തന്നെ മാറി വോട്ട് ചെയ്യണം.

Advertising
Advertising

വോട്ടർ പട്ടിക ക്രമപെടുത്താത്തതിനാൽ വോട്ടർമാരെ പെട്ടെന്ന് കണ്ടെത്തുന്നതിനും രാഷ്ട്രീയ പാർട്ടികൾ പ്രയാസം നേരിടുന്നു.സ്വന്തം വീട്ടിൽ നിന്നും അകലെ ഉള്ള ബൂത്തുകളിലേക്ക് പോയി വോട്ട് ചെയ്യാൻ ആളുകൾ മടിക്കുമോ എന്ന ഭയവും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News