അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതി; കൊട്ടാരക്കരയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എഴുകോൺ പൊലീസ് കേസെടുത്തത്.

Update: 2026-04-06 03:41 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതിയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസടുത്തത്.വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എഴുകോൺ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

അതിനിടെ, പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി.  യുഡിഎഫ് ആരോപണം നിഷേധിച്ചു കൊണ്ടാണ് കമ്മീഷന് വിശദീകരണം നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം പരാതിയും വിശദീകരണവും പരിശോധിക്കുമെന്ന് വരണാധികാരി അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News