രവിശാസ്ത്രിയോടുള്ള രോഷം തീരാതെ ആരാധകര്‍, #SackRaviShastri ട്രെന്‍ഡിംങ്

ഏകദിന പരമ്പര 1-2നും ടെസ്റ്റ് പരമ്പര 1-4നുമായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെയാണ് ആരാധകര്‍ രവിശാസ്ത്രിക്ക് നേരെ തിരിഞ്ഞത്...

Update: 2018-09-22 14:17 GMT

ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകന്‍ രവിശാസ്ത്രിക്കെതിരെ നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ രോഷം രവിശാസ്ത്രിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ട്വിറ്ററില്‍ ട്രെന്‍ഡിംങായി മാറിയിരിക്കുകയാണ് #SackRaviShastri എന്ന ഹാഷ് ടാഗ്.

ഏകദിന പരമ്പര 1-2നും ടെസ്റ്റ് പരമ്പര 1-4നുമായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇംഗ്ലണ്ട് പരമ്പരക്ക് പിന്നാലെ വിശ്രമം അനുവദിച്ച കോഹ്‌ലിയില്ലാതെയാണ് ഇന്ത്യ ഏഷ്യ കപ്പില്‍ കളിക്കുന്നത്. രോഹിത് ശര്‍മ്മയാണ് കോഹ്‌ലിക്ക് പകരം ഇന്ത്യയെ നയിക്കുന്നത്. ഏഷ്യ കപ്പില്‍ ഹോങ്കോങിനേയും പാകിസ്താനേയും ബംഗ്ലാദേശിനേയും ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്. എങ്കിലും ഇംഗ്ലണ്ട് പരമ്പരയിലെ കലിപ്പ് ആരാധകര്‍ക്ക് തീര്‍ന്നിട്ടില്ലെന്ന് വേണം കരുതാന്‍.

Advertising
Advertising

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അനില്‍ കുംബ്ലെയുടെ പകരക്കാരനായാണ് രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായെത്തുന്നത്. നിലവില്‍ അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി ലോകകപ്പ് വരെ അദ്ദേഹത്തിന് കരാറുണ്ട്.

Tags:    

Similar News