കരീബിയന്‍ പടയെ എറിഞ്ഞ് വീഴ്ത്തി; ഇന്ത്യക്ക് അനായാസ വിജയം

നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെയും മൂന്ന് വിക്കറ്റ് നേടി രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്

Update: 2018-10-14 11:48 GMT

മൂന്നാം ദിനം കളി അവസാനിക്കും മുന്‍പ് തന്നെ വെസ്റ്റ് ഇന്‍റീസിനെതിരെ അനായാസ വിജയം നേടി ഇന്ത്യ. പത്ത് വിക്കറ്റുകളും ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. 33 റണ്‍സെടുത്ത് പൃഥ്വി ഷായും 33 റണ്ണോടെ ലോകേഷ് രാഹുലുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 72 റണ്‍സ് പിന്‍തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 16.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 367 റണ്‍സിന് മറുപടി ബാറ്റിഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍‌ഡീസ് 127 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെയും മൂന്ന് വിക്കറ്റ് നേടി രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഒന്നാമിനിങ്സില്‍ വെസ്റ്റ് ഇന്‍റീസ് 311 റണ്‍സെടുത്തിരുന്നു.

നേരത്തെ 4 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 367 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

Tags:    

Similar News