വനിതാ ട്വന്റി 20: ഇന്ത്യ സെമിയില്‍

ട്വന്റി 20 ലോകകപ്പിലെ ആദ്യ മൂന്നു മത്സരത്തില്‍ മൂന്നും ജയിച്ച ഇന്ത്യ ആസ്‌ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടില്‍ പ്രവേശിച്ചു.

Update: 2018-11-16 03:02 GMT

അയര്‍ലന്‍ഡിനെ 52 റണ്‍സിന് തോല്‍പിച്ച് വനിത ട്വന്റി20 ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും സെമി ഫൈനലിലെത്തി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഉയര്‍ത്തിയ 145 റണ്‍സിനെതിരെ അയര്‍ലന്‍ഡിന് 93 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി രാധ റായുഡു മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇസെബെല്‍ ജോയ്‌സാണ്(33) അയര്‍ലന്‍ഡിെന്റ ടോപ് സ്‌കോറര്‍.

ട്വന്റി 20 ലോകകപ്പിലെ ആദ്യ മൂന്നു മത്സരത്തില്‍ മൂന്നും ജയിച്ച ഇന്ത്യ ആസ്‌ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടില്‍ പ്രവേശിച്ചു. നേരത്തെ, ന്യൂസിലന്‍ഡിനെയും പാകിസ്താനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. അവസാന മത്സരത്തില്‍ ഇന്ത്യ ആസ്‌ട്രേലിയയെ നേരിടും. സ്‌കോര്‍ ഇന്ത്യ: 145/6ന്(20 ഓവര്‍), അയര്‍ലന്‍ഡ്: 93/8ന്(20 ഓവര്‍).

Advertising
Advertising

മിതാലി രാജിന്റെ (51) അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ അയര്‍ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണ്‍മാരായ മിതാലി രാജും സ്മൃതി മന്ദാനയും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. 67 റണ്‍സാണ് ഓപണിംങ് വിക്കറ്റില്‍ പിറന്നത്. സ്മൃതി മന്ദാനയെ (29 പന്തില്‍ 33) പുറത്താക്കി കിം ഗ്രെയ്താണ് അയര്‍ലന്‍ഡിനായി ബ്രേക്ക് നല്‍കിയത്.

Full View

ഒരറ്റത്ത് മിതാലി രാജ് ഉറച്ചു നിന്നെങ്കിലും ആദ്യ വിക്കറ്റിനു പിന്നാലെ ഓരോരുത്തരായി മടങ്ങിയത് കൂറ്റന്‍ സ്‌കോര്‍ നേടുന്നതിന് ഇന്ത്യക്ക് തടസമായി. ജെമീമ (18), ഹര്‍മന്‍പ്രീത്(7), വേദ കൃഷ്ണമൂര്‍ത്തി (9), ഹേമലത (4) എന്നിവര്‍ക്കും അവസാനത്തില്‍ തിളങ്ങാനായില്ല.

Tags:    

Similar News