രഞ്ജി ട്രോഫി: ബംഗാളിനെയും തകര്‍ത്ത് കേരളം

അരുണ്‍ കാര്‍ത്തിക് 16 റണ്‍സോടെയും രോഹന്‍ പ്രേം രണ്ട് റണ്‍സോടെയും കേരളത്തെ വിജയത്തിലെത്തിച്ചു

Update: 2018-11-22 10:19 GMT

രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ മൂന്നാം റൌണ്ടില്‍ വമ്പന്മാരായ ബംഗാളിനെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം. രണ്ടാം ഇന്നിങ്സില്‍ ബംഗാളിനെ 184 റണ്‍സിന് തറ പറ്റിച്ച ശേഷം 40 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കേരളം മൂന്നാം ദിനം കളി അവസാനിക്കും മുന്‍പേ എല്ലാം അവസാനിപ്പിച്ചു. അരുണ്‍ കാര്‍ത്തിക് 16 റണ്‍സോടെയും രോഹന്‍ പ്രേം രണ്ട് റണ്‍സോടെയും കേരളത്തെ വിജയത്തിലെത്തിച്ചു. ജലജ് സക്സേന 26 റണ്‍സെടുത്ത് കേരളത്തെ വിജയത്തിലേക്ക് നയിച്ച ശേഷം കളം വിട്ടു. മുകേഷ് കുമാറാണ് ജലജിനെ പുറത്താക്കിയത്.

Tags:    

Similar News