അഡ്ലെയ്ഡ് ടെസ്റ്റ്; ആസ്ത്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച

അശ്വിൻ ‘മാജിക്കിൽ’ മൂന്നു മുൻനിര വിക്കറ്റുകൾ വീണപ്പോൾ ആസ്ത്രേലിയ പ്രതിരോധത്തിലായിരിക്കുകയാണ്

Update: 2018-12-07 05:50 GMT

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഓപ്പണർമാരെയടക്കം ഒസീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണർമാരായ അരോൺ ഫിഞ്ച് (0), മാർകസ് ഹാരിസ് (26), ഉസ്മാൻ ഖ്വാജ (28), ഷോൺ മാർഷ് (2), പീറ്റർ ഹാൻഡ്സ്കോംപ് (34) എന്നിവരാണ് പുറത്തായത്. നേരത്തെ ചേതേശ്വർ പൂജാരയുടെ നിര്‍ണായകമായ സെഞ്ച്വറിയുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 250 റൺസ് എടുത്തിരുന്നു. നിലവിൽ 5 വിക്കറ്റിന് 125 റൺസ് എടുത്ത ഒസീസ് 125 റൺസ് പിറകിലാണ്.

സ്കോർബോർഡിൽ റൺസ് തെളിയുന്നതിന് മുമ്പേ ഒസീനിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഇഷാന്ത് ശർമയുടെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിൽ തന്നെ അരോൺ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ച് തുടങ്ങിയ ഇന്ത്യ, കൃത്യമായ ഇടവേളകളിൽ ഒസീസ് ബാറ്റ്സ്മാൻമാരെ പവലിയനിലേക്ക് തിരിച്ചയച്ചു കൊണ്ടിരുന്നു. അശ്വിൻ മാജിക്കിൽ മൂന്നു മുൻനിര വിക്കറ്റുകൾ വീണപ്പോൾ ആസ്ത്രേലിയ പ്രതിരോധത്തിലായിരിക്കുകയാണ്. ജസ്പ്രീത് ബൂംറ ഒരു വിക്കറ്റെടുത്തു.

Advertising
Advertising

നേരത്തെ, ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250 ൽ അവസാനിക്കുകയായരുന്നു. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ആറിന് 127 എന്ന അവസ്ഥയില്‍ നിന്നും ഉത്തരവാദിത്വത്തോടെ കളിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ പൂജാര, ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിക്കുകയായിരുന്നു. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്തായി. ഓസ്ട്രേലിയയില്‍ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്.

Tags:    

Similar News