നോബോള്‍ സാര്‍..! ഇഷാന്ത് ശര്‍മയുടെ തുടര്‍ച്ചയായ ആറ് നോബോളുകള്‍ക്ക് ‘നോ’ വിളിച്ചില്ലെന്ന് ഒസീസ്

ആസ്‌ത്രേലിയയുമായുള്ള നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതിന് തൊട്ടുപിറകെയാണ് മത്സരത്തിനെതിരെ താരങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത് 

Update: 2018-12-10 16:05 GMT

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലെ ചരിത്ര വിജയത്തിന് ശേഷം ആരോപണങ്ങളുമായി ആസ്‌ത്രേലിയന്‍ താരങ്ങള്‍. ഇഷാന്ത് ശര്‍മയുടെ നോബോളുകള്‍ അമ്പയര്‍ കാണാതെ പോയത് മത്സരത്തിലെ വലിയ പിഴവാണെന്ന് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചു.

ഒന്നും രണ്ടുമല്ല, ഇഷാന്ത് ശര്‍മ എറിഞ്ഞ തുടര്‍ച്ചയായ ആറു നോബോളുകള്‍ക്ക് അമ്പയര്‍ പച്ചക്കൊടി വീശിയെന്നാണ് ഒസീസ് പരാതി പറഞ്ഞത്. ആസ്‌ത്രേലിയയുമായുള്ള നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 31 റണ്‍സിന് വിജയിച്ചതിന് തൊട്ടുപിറകെയാണ് മാച്ചിനെതിരെ താരങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. ബൗളിംഗ് ലൈന്‍ മറികടന്നുള്ള നോബോളുകള്‍ക്ക് അമ്പയര്‍മാര്‍ തീരെ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് പോണ്ടിംഗും പറഞ്ഞു. ഇഷാന്തിന്റെ ഒരോവറിലെ ആറ് പന്തും ലൈന്‍ മറികടന്നുള്ളതായിരുന്നു. എന്നാല്‍ അമ്പയര്‍ ഇതിനെ നോബോള്‍ വിളിച്ചില്ല. ഇത് ഗുരുതര വീഴ്ച്ച തന്നെയാണെന്നും ഓസിസിനെ ലോകകിരീടത്തിലേക്ക് നയിച്ച നായകന്‍ പറഞ്ഞു.

Advertising
Advertising

ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിക്കറ്റ് വീഴുമ്പോള്‍ മാത്രമേ നോബോളിനെ കുറിച്ച് എല്ലാവരും ജാഗ്രത കാണിക്കുന്നുള്ളു എന്നും പോണ്ടിംഗ് ചുണ്ടിക്കാട്ടി. നേരത്തെ, ഇന്ത്യയുടെ ചെതേശ്വര്‍ പൂജാര നോബോളില്‍ പുറത്തായപ്പോള്‍, തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെടുകയും ഡി.ആര്‍.എസ് വഴി അംപയറിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയുകയുമായിരുന്നു.

Tags:    

Similar News