പെര്‍ത്ത് ടെസ്റ്റ്; രോഹിതും അശ്വിനും പുറത്ത്
നാളെയാണ് മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
അഡ്‌ലയ്ഡ് ടെസ്റ്റില്‍ പന്ത് കൊണ്ട് തിളങ്ങിയ ആര്‍ അശ്വിന്‍ ആസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്. മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയും പെര്‍ത്ത് ടെസ്റ്റിനില്ല. പരിക്കാണ് കാരണം. നേരത്തെ സന്നാഹ മത്സരത്തില്‍ പരിക്കേറ്റ ഓപ്പണര്‍ പൃഥ്വിഷായും പെര്‍ത്ത് ടെസ്റ്റിനുണ്ടാവില്ല. നാളെയാണ് മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. അശ്വിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവും. അഡ്‌ലയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
എന്നാല്‍ പെര്‍ത്തിലെ പിച്ച് പേസര്‍മാരെ അകമഴിഞ്ഞ് തുണക്കുന്നതിനാല്‍ ഒരുപക്ഷേ അശ്വിന് ഇല്ലെങ്കിലും ഇന്ത്യയെ ബാധിക്കില്ല. എന്നാല്‍ രോഹിത് അഡ്‌ലയ്ഡ് ടെസ്റ്റില്‍ കാര്യമായി തിളങ്ങിയിരുന്നില്ല. 37,1 എന്നിങ്ങനെയായിരുന്നു രോഹിതിന്റെ സ്‌കോറുകള്‍. ഇതില്‍ ആദ്യ ഇന്നിങ്‌സില്‍ രോഹിതിന്റെ സ്കോര്‍ നിര്‍ണായകമായി എന്ന് വേണമെങ്കില്‍ പറയാം. വിക്കറ്റുകള്‍ ഒരുഭാഗത്ത് കൊഴിയവെ പുജാരക്ക് പിന്തുണകൊടുത്ത് ടീം സ്‌കോറിങ് ഉയര്‍ത്താന്‍ രോഹിതിനായി. 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യക്ക് ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം അശ്വിന്‍, രോഹിത് എന്നിവര്‍ക്ക് പകരക്കാരായി രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ ടീമിലെത്തിയേക്കും.
രണ്ട് പേരേയും ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവും എന്നത് ഇന്ത്യക്ക് പ്രതീക്ഷയാണ്. എന്നിരുന്നാലും നിലവിലെ പേസ് ആക്രമണത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ഭുംറ എന്നിവരടങ്ങുന്ന പേസ് ത്രയം ആസ്‌ട്രേലിയയുടെ പേസ് നിരയെ അപേക്ഷിച്ച് ഫോമിലാണ് താനും.