രമാകാന്ത് അച്ച്‍രേക്കര്‍ അന്തരിച്ചു
Update: 2019-01-02 14:00 GMT
ദ്രോണാചാര്യ ജേതാവും സച്ചിൻ ടെൺഡുൽക്കറുടെ മുഖ്യ പരിശീലകനുമായ രമാകാന്ത് അച്ച്‍രേക്കർ അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖകങ്ങളെ തുടർന്ന് മുംബെെയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വെെകീട്ടോടെയാണ് കുടുംബം മരണ വാർത്ത പുറത്ത് വിട്ടത്.
അഞ്ചാം വയസ്സു മുതൽ സച്ചിനെ പരിശീലിപ്പിക്കാൻ തുടങ്ങിയ അച്ച്‍രേക്കർ, അന്താരാഷ്ട്രാ കരിയറിനിടയിലും അദ്ദേഹത്തിന്റെ വലിയ ഉപദേശകൻ കൂടിയായിരുന്നു. സച്ചിനു പുറമെ, വിനോദ് കാബ്ലി, പ്രവീൺ അംറേ, സമീർ ഡിഖേ, ബൽവീന്ദർ സിംഗ് സന്ധു, അജിത് അഗാര്‍ക്കര്‍ എന്നീ പ്രമുഖ കളിക്കാരുടെയും കോച്ചായിരുന്നു അച്ച്‍രേക്കർ. ദ്രോണാചാര്യ അവാർഡ് നേടിയ അച്ച്‍രേക്കറെ, 2010ല്‍ രാജ്യം പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്.