2020 ലോകകപ്പ് ടി20; ഫിക്ച്ചര്‍ പ്രഖ്യാപിച്ചു 

ഇതാദ്യമായാണ് ഒരേ സ്ഥലത്ത് ഒരേ വര്‍ഷം പുരുഷ-വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത്.

Update: 2019-01-29 05:31 GMT

2020ല്‍ നടക്കുന്ന ടി20 ലോകകപ്പിനുളള ഫിക്ചര്‍(മത്സരക്രമം, സമയം, തിയതി, ഗ്രൂപ്) ഐ.സി.സി പ്രഖ്യാപിച്ചു. വനിതകളുടെ മത്സരക്രമവും ഇതിനോടൊപ്പം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്. ഇതാദ്യമായാണ് ഒരേ സ്ഥലത്ത് ഒരേ വര്‍ഷം പുരുഷ-വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത്.

ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വനിതാ ലോകകപ്പ്. ലോകവനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. അതേസമയം പുരുഷന്മാരുടെ മത്സരങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ്.

ഒക്ടോബര്‍ 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തിലാണ് കളി. ആസ്‌ട്രേലിയയുമായാണ് ഇന്ത്യന്‍ വനിതകളുടെ ആദ്യ മത്സരം. ഇംഗ്ലണ്ട്, സൗത്ത്ആഫ്രിക്ക, അഫ്ഗാനിസ്താന്‍, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമും ഉള്‍പ്പെടുന്ന ഗ്രൂപ് 2വിലാണ് കോഹ്‌ലിയും സംഘവും. ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, യോഗ്യ നേടിയെത്തുന്ന ഒരു ടീം എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ വനിതാ ടീം.

Advertising
Advertising

Tags:    

Similar News